കോൺഗ്രസിന്റെ കൊലവിളിക്കെതിരെ സിപിഐ എം പ്രതിഷേധം

കോഴിക്കോട്
ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിന്റെ പേരിലുള്ള കോൺഗ്രസ് അക്രമത്തിനും കൊലവിളിക്കുമെതിരെ സിപിഐ എം പ്രതിഷേധ പൊതുയോഗം സംഘടിപ്പിച്ചു. ‘കോൺഗ്രസ് അക്രമവും കൊലവിളിയും അനുവദിക്കില്ല, ഇത് കോഴിക്കോടാണ്’ എന്ന മുദ്രാവാക്യമുയർത്തി മൊഫ്യൂസിൽ ബസ് സ്‌റ്റാൻഡിൽ സിപിഐ എം ടൗൺ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്‌ഘാടനംചെയ്‌തു.
കോഴിക്കോട് കേന്ദ്രീകരിച്ച് രാഷ്ട്രീയ കലാപത്തിന് കളമൊരുക്കുകയായിരുന്നു കോൺഗ്രസെന്ന് അദ്ദേഹം പറഞ്ഞു. അതിനാണ് കെ സുധാകരനും വി ഡി സതീശനും നേരിട്ടെത്തിയത്. നാട്ടിൽ അക്രമവും അരാജകത്വവും സൃഷ്ടിച്ച് നേട്ടം ഉണ്ടാക്കാമെന്ന് കരുതേണ്ടെന്നും ഇതെല്ലാം ജനം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
കെ ദീപക് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം എം ഗിരീഷ്, ജില്ലാ കമ്മിറ്റി അംഗം കെ ദാമോദരൻ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി പി നിഖിൽ സ്വാഗതവും കെ സുരേഷ്‌കുമാർ നന്ദിയും പറഞ്ഞു.









0 comments