ad
Deshabhimani

മനുഷ്യ–വന്യമൃഗ സംഘർഷം 
ലഘൂകരിക്കാൻ നടപടി വേണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 02, 2024, 12:35 AM | 0 min read

പേരാമ്പ്ര

മനുഷ്യ–--വന്യമൃഗ സംഘർഷം ലഘൂകരിക്കുന്നതിനുള്ള നടപടി ത്വരിതപ്പെടുത്തണമെന്ന് സിപിഐ എം പേരാമ്പ്ര ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. പേരാമ്പ്രയുടെ മലയോര മേഖലകളിൽ വന്യമൃഗങ്ങളുടെ ജനവാസ കേന്ദ്രങ്ങളിലേക്കുള്ള കടന്നുകയറ്റം രൂക്ഷമാവുകയാണ്. കർഷകരുടെ ജീവനും സ്വത്തിനും വൻതോതിൽ ഭീഷണി ഉയരുന്നു.  കൃഷിനാശം നേരിട്ടവർക്ക് മതിയായ നഷ്ടപരിഹാരം സമയബന്ധിതമായി വിതരണംചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. വയനാട്ടിലേക്കുള്ള ചുരമില്ലാ ബദൽ പാതയായ പൂഴിത്തോട്, -പടിഞ്ഞാറത്തറ റോഡ് യാഥാർഥ്യമാക്കുക, ചങ്ങരോത്ത് പഞ്ചായത്തിലെ ജാനകിവയൽ, ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് ചക്കിട്ടപാറ, നൊച്ചാട്‌ പഞ്ചായത്തിലെ കൽപ്പത്തൂർ എന്നിവിടങ്ങളിൽ കൈവശഭൂമിക്ക് പട്ടയം നൽകുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.  
പ്രവർത്തന റിപ്പോർട്ടിന്മേൽ നടന്ന ചർച്ചക്ക് ഏരിയാ സെക്രട്ടറി എം കുഞ്ഞമ്മതും പൊതുചർച്ചക്ക് സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി രാമകൃഷ്ണൻ, ജില്ലാ സെക്രട്ടറി പി മോഹനൻ എന്നിവരും മറുപടി പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗം എം മെഹബൂബ്, ജില്ലാ കമ്മിറ്റി അംഗം കെ കുഞ്ഞമ്മത് എന്നിവർ സംസാരിച്ചു. കെ സി ബാബുരാജ് ക്രഡൻഷ്യൽ കമ്മിറ്റി റിപ്പോർട്ട് അവതരിപ്പിച്ചു.
വൈകിട്ട് ഏരിയാ സമ്മേളനത്തിന് സമാപനം കുറിച്ച്  പന്തിരിക്കരയിൽ ചുവപ്പ് വളന്റിയർമാരുടെ മാർച്ചും ആയിരങ്ങൾ അണിനിരന്ന പ്രകടനവും നടന്നു.  സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണൻ നഗറിൽ ചേർന്ന പൊതുസമ്മേളനം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനംചെയ്തു. ഏരിയാ സെക്രട്ടറി എം കുഞ്ഞമ്മത് അധ്യക്ഷനായി. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി രാമകൃഷ്ണൻ, നാസർ കൊളായി എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ ഉണ്ണി വേങ്ങേരി സ്വാഗതം പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home