ചാലിയാർ ഇക്കോ ടൂറിസം 
പദ്ധതി പ്രവൃത്തി ഉദ്ഘാടനംചെയ്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 23, 2024, 02:43 AM | 0 min read

കുന്നമംഗലം 
പെരുമണ്ണ പഞ്ചായത്തിലെ ചാലിയാർ ഇക്കോ ടൂറിസം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം പി ടി എ റഹീം എംഎൽഎ നിർവഹിച്ചു. സംസ്ഥാന ടൂറിസം വകുപ്പിന്റെയും പഞ്ചായത്തിന്റെയും എംഎൽഎയുടെയും ഫണ്ട് സംയോജിപ്പിച്ച് നടത്തുന്ന ഈ പദ്ധതിക്ക് ഒരു കോടി രൂപയുടെ ഭരണാനുമതിയാണ് ലഭ്യമാക്കിയിട്ടുള്ളത്. ചാലിയാറിലെ പുറ്റേകടവിൽ വയോജന പാർക്ക്, ചിൽഡ്രൻസ് പാർക്ക്, ഓപ്പൺ ജിംനേഷ്യം, യുവതീ യുവാക്കളുടെ തൊഴിൽ സാധ്യത പരിഗണിച്ച് കരിമീൻ കൂട് കൃഷി, മലബാർ ബോട്ടാണിക്കൽ ഗാർഡന്റെ സഹകരണത്തോടെ വെള്ളപ്പൊക്കത്തെ പ്രതിരോധിക്കുന്ന തരത്തിലുള്ള സൗന്ദര്യവൽക്കരണം, ബോട്ട് ജെട്ടി, ഗാർഡൻ, ബാത്റൂം സംവിധാനങ്ങൾ തുടങ്ങിയവ സ്ഥാപിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. പെരുമണ്ണ പഞ്ചായത്ത് പ്രസിഡന്റ്‌ ഷാജി പുത്തലത്ത് അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സി ഉഷ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ പ്രേമദാസൻ, എം എ പ്രതീഷ്, മെമ്പർ വി പി കബീർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്യാമള പറശ്ശേരി, ഇറിഗേഷൻ അസി. എൻജിനിയർ പി പി നിഖിൽ, എംജിഎൻആർഇജിഎസ് അസി. എൻജിനിയർ വി മജ്നാസ്, ഇ കെ സുബ്രഹ്മണ്യൻ, എം എ പ്രഭാകരൻ, പൊക്കിണാരി ഹരിദാസൻ, കെ അബ്ദുസലാം, കരിയാട്ട് ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home