ശിശുദിനം ആഘോഷിച്ച്‌ കുരുന്നുകൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 15, 2024, 02:02 AM | 0 min read

കുന്നമംഗലം 
ജില്ലാ ശിശുക്ഷേമസമിതി നേതൃത്വത്തിൽ ശിശുദിനം ആഘോഷിച്ചു. ചെറുകുളത്തൂരിൽനിന്ന് ആരംഭിച്ച ശിശുദിന റാലി പെരുവയൽ പഞ്ചായത്ത് അംഗം പി അനിത ഫ്ലാഗ് ഓഫ് ചെയ്തു. ചെറുകുളത്തൂർ ജിഎൽപി സ്കൂളിൽ നടന്ന സമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട പ്രൊവിഡൻസ് എൽപി സ്കൂളിലെ നാലാം ക്ലാസുകാരി എൻ കെ നവമിക ഉദ്ഘാടനംചെയ്‌തു. ശിശുദിന സന്ദേശവും നൽകി. മടപ്പള്ളി ജിഎച്ച്എസ്എസിലെ അഞ്ചാം ക്ലാസുകാരി പി കെ ഫാത്തിമ അധ്യക്ഷയായി. എഡിഎം മെഹറലി മുഖ്യാതിഥിയായി. ശിശുദിന സ്റ്റാമ്പ് പ്രകാശനം കോഴിക്കോട് റൂറൽ എഇഒ കുഞ്ഞിമൊയ്തീൻ നിർവഹിച്ചു. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം  ടി പി മാധവൻ ,സംസ്ഥാന ശിശുക്ഷേമ സമിതി ജോയിന്റ്‌ സെക്രട്ടറി  മീരാദർശക്, ചേവായൂർ എഇഒ എൻ ഷാംജിത്ത്, കുന്നമംഗലം ഐസിഡിഎസ് ഓഫീസർ ജയശ്രീ, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി പി ശ്രീദേവ്, ട്രഷറർ കെ വിജയൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ കെ എൻ ബാബു, കെ സുനിൽകുമാർ എന്നിവർ സംസാരിച്ചു. പെരിങ്ങൊളം ജിഎച്ച്എച്ച്‌എസ്  ഏഴാം ക്ലാസ് വിദ്യാർഥിനി നുവ ബോലെ സ്വാഗതവും എളുമ്പിനാട് എൽപി സ്കൂൾ വിദ്യാർഥി സി എ മിലൻ ജൂഹി നന്ദിയും പറഞ്ഞു.

 



deshabhimani section

Related News

View More
0 comments
Sort by

Home