കൂമുള്ളി അപകടം: ബസ് ജീവനക്കാര്‍ക്കും
ഉദ്യോ​ഗസ്ഥര്‍ക്കും വീഴ്ച പറ്റിയെന്ന് കുടുംബം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 06, 2024, 01:24 AM | 0 min read

 

കോഴിക്കോട് 
കുറ്റ്യാടി–-കോഴിക്കോട് റൂട്ടില്‍ അത്തോളി കൂമുള്ളിയില്‍ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ രതീപ്‌ മരിച്ച സംഭവത്തില്‍ പൊലീസിന്റെയും ബസ് ജീവനക്കാരുടെയും ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി സഹോദരന്‍ വി വി രാകേഷ് ആരോപിച്ചു. അപകടം വരുത്തിയ ബസ് കസ്റ്റഡിയിലെടുക്കാതെ സ്റ്റേഷനില്‍ ഹാജരാക്കാന്‍ 24 മണിക്കൂര്‍ സമയം അനുവദിച്ചു.      
ഈ മാസം ഒന്നിന് പകല്‍ 2.50-നാണ് കൂമുള്ളിയില്‍ ഒമേഗ ബസിടിച്ച് മൂന്നിയൂര്‍ സൗത്ത് വിളിവല്ലി രതീപ്‌ (36) മരിച്ചത്. അപകടത്തില്‍പ്പെട്ട സ്‌കൂട്ടര്‍ അന്നുതന്നെ പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. എന്നാല്‍ അപകടം വരുത്തിയ ബസ് സ്‌റ്റേഷനില്‍ ഹാജരാക്കിയില്ല. അപകടം വരുത്തിയ ഡ്രൈവറെ മെഡിക്കല്‍ പരിശോധനക്കും കൊണ്ടുപോയില്ല. പിന്നീട് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയുംചെയ്തു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് രാത്രി എട്ടരയ്ക്കാണ്. അപകടം വരുത്തിയ ബസിന്റെ പെര്‍മിറ്റ് കാലാവധി അവസാനിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.  വി വി മനോജ്, ഒ പി മുനീര്‍, കെ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 


deshabhimani section

Related News

View More
0 comments
Sort by

Home