മെഡിക്കൽ കോളേജ് ആശുപത്രിയിൽ 
ഒപികൾക്ക്‌ 
പുതിയ നമ്പർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 23, 2024, 12:39 AM | 0 min read

കോഴിക്കോട്
മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഒപി മുതലുള്ള എല്ലാ മുറികളുടെയും നമ്പർ ജനങ്ങൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുംവിധം പുനഃക്രമീകരിക്കുന്നു. ഒപി മുറികൾ, ലബോറട്ടറികൾ, ഫാർമസി, ഓഫീസുകൾ തുടങ്ങി എല്ലാ വിഭാഗത്തിനും പുതിയ നമ്പർ നൽകും. താഴത്തെ നിലയിൽ ഇടത്തുനിന്ന് വലത്തോട്ട് എന്ന ക്രമത്തിലാണ് നമ്പർ. നിലവിൽ 59ലാണ് ഒപി നമ്പർ ആരംഭിക്കുന്നത്‌. ഇതിനുപകരം ഒന്നിൽ തുടങ്ങും.  63ാം നമ്പർ ശസ്ത്രക്രിയാ ഒപി ഒമ്പതായി മാറും. 67ാം മെഡിസിൻ ഒപി 17 ആയി മാറും. അസ്ഥിരോഗ വിഭാഗം പോലെയുള്ള ഒപികൾക്കും പ്ലാസ്റ്റർ ഇടുന്ന  ഉപവിഭാഗങ്ങൾക്കും ഇംഗ്ലീഷിൽ എയിൽ തുടങ്ങുന്ന പേരുകൾ നൽകും. പ്രധാന കേന്ദ്രങ്ങളിൽ മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ബോർഡ്‌ വയ്‌ക്കും. 
ആശുപത്രി പൂർണമായും രോഗീസൗഹൃദമാക്കുന്നതിന്റെ ഭാഗമായി സർക്കാർ നിർദേശാനുസരണമാണ്‌  പുതിയ ക്രമീകരണം. നവംബർ ഒന്നുമുതൽ പ്രാവർത്തികമാക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം പി ശ്രീജയൻ പറഞ്ഞു.

 



deshabhimani section

Related News

View More
0 comments
Sort by

Home