ad
Deshabhimani

അങ്കണവാടി ജീവനക്കാർ മാർച്ച്‌ നടത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 11, 2024, 12:18 AM | 0 min read

കോഴിക്കോട്
അങ്കണവാടി  ജീവനക്കാർ  വനിതാ ശിശുക്ഷേമസമിതി ജില്ലാ ഓഫീസിലേക്ക്‌   മാർച്ച്‌ നടത്തി. അങ്കണവാടി വർക്കേഴ്‌സ്‌ ആൻഡ്‌ ഹെൽപ്പേഴ്‌സ്‌  അസോസിയേഷൻ നേതൃത്വത്തിലുള്ള സമരം സിഐടിയു ജില്ലാ ട്രഷറർ പി കെ സന്തോഷ്‌ ഉദ്‌ഘാടനംചെയ്തു.   പോഷൺ ട്രാക്കിന്റെ പ്രയാസം പരിഹരിക്കുക, ഇൻസെന്റീവ് കുടിശ്ശിക നൽകുക, കേന്ദ്ര ബജറ്റിൽ വെട്ടിക്കുറച്ച ഐസിഡിഎസ് ഫണ്ട് പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്.   എം ഷിംജില അധ്യക്ഷയായി. പി എം ​ഗീത, ഇ എം രജനി എന്നിവർ സംസാരിച്ചു. കെ ഷീബ സ്വാ​ഗതവും സജിനി നന്ദിയും പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home