താങ്ങും തണലുമായി 
സംസ്ഥാന സർക്കാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 26, 2024, 01:37 AM | 0 min read

സ്വന്തം ലേഖകൻ
കോഴിക്കോട്‌ 
അർജുനെ കാണാതായ വിഷയം  ശ്രദ്ധയിൽപ്പെട്ടതുമുതൽ കാര്യക്ഷമമായാണ്‌ കേരള സർക്കാർ ഇടപെട്ടത്‌. തിരച്ചിൽ ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക്‌ കത്തയച്ചു. മുഖ്യമന്ത്രി വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. മന്ത്രിമാരായ പി എ മുഹമ്മദ്‌ റിയാസ്‌, എ കെ ശശീന്ദ്രൻ തുടങ്ങിയവരും വീട്ടിലെത്തി. ഷിരൂരിൽ ക്യാമ്പ്‌ ചെയ്‌ത്‌ തിരച്ചിലിനും മന്ത്രിമാർ  നേതൃത്വംനൽകി. എംഎൽഎമാരായ കെ എം സച്ചിൻദേവ്‌, ലിന്റോ ജോസഫ്‌, എം വിജിൻ, എം രാജഗോപാൽ തുടങ്ങിയവരും ദിവസങ്ങളോളം ഷിരൂരിൽ ക്യാമ്പ്‌ ചെയ്‌തു.  
സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും അർജുന്റെ  വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിക്കുകയും തിരച്ചിൽ തുടരാൻ സർക്കാർ ഇടപെടൽ ഉറപ്പുനൽകുകയുമുണ്ടായി. 
കർണാടക സർക്കാർ താൽപ്പര്യക്കുറവും അലസതയും കാട്ടിയപ്പോൾ കേരള സർക്കാരിന്റെ തുടർച്ചയായ ആവശ്യവും ഭരണതല സമ്മർദവുമാണ്‌ തിരച്ചിൽ സജീവമാക്കിയത്‌. സംഭവം ഉണ്ടായതുമുതൽ  സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, എ പ്രദീപ്‌കുമാർ, മേയർ ബീന ഫിലിപ്പ്‌ തുടങ്ങിയവരും സിപിഐ എം പ്രാദേശിക നേതൃത്വവും കുടുംബത്തിനെ ചേർത്തുപിടിച്ചു. അർജുന്റെ ഭാര്യ കൃഷ്‌ണപ്രിയക്ക്‌ വേങ്ങേരി സർവീസ്‌ സഹകരണ ബാങ്കിൽ ജൂനിയർ ക്ലർക്കായി ജോലി  നൽകിയത്‌ കുടുംബത്തെ സഹായിക്കാനുള്ള പ്രധാന ഇടപെടലായിരുന്നു. നിയമനത്തിന്‌  സർക്കാർ അതിവേഗത്തിൽ അംഗീകാരവും നൽകി. കൃഷ്‌ണപ്രിയ ജോലിയിൽ പ്രവേശിക്കുകയുംചെയ്‌തു. എം കെ രാഘവൻ എംപിയും അവിടെ എത്തിയിരുന്നു.


deshabhimani section

Related News

View More
0 comments
Sort by

Home