ആസ്വാദക ശ്രദ്ധനേടി 
‘നീർമാതളക്കാലം’

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 24, 2024, 02:29 AM | 0 min read

വടകര
മലയാളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടിയുടെ ജീവിതവും എഴുത്തും പശ്ചാത്തലമാക്കി വടകര ടൗൺഹാളിൽ നർത്തകി റിയാ രമേശ് ഒരുക്കിയ ‘നീർമാതളക്കാലം’ ദൃശ്യാവിഷ്കാരം ആസ്വാദക ശ്രദ്ധനേടി. എം വി ലക്ഷ്‌മണന്റെ രചനയിൽ പ്രേംകുമാർ വടകരയാണ്‌ സംഗീതമൊരുക്കിയത്‌. മനോജ് നാരായണൻ രംഗാവിഷ്‌കാരം നിർവഹിച്ചു.
റിയാ രമേശിനൊപ്പം ത്രിനേത്ര സെന്റർ ഫോർ പെർഫോമിങ് ആർട്സിലെ നർത്തകികളും ചുവടുവച്ചു. കലാമണ്ഡലം ഹൈമാവതി ഉദ്ഘാടനംചെയ്തു. വി ടി മുരളി അധ്യക്ഷനായി. 
പി സതീദേവി, രമേശൻ പാലേരി, പി പി ചന്ദ്രശേഖരൻ, പി ശ്രീജിത്ത്, കെ പി ഗിരിജ, കെ എം സത്യൻ, ഡോ. മഹേഷ് മംഗലാട്ട്, കെ ടി ദിനേശ്, ഷിനിൽ വടകര, രാമചന്ദ്രൻ ചെന്നൈ തുടങ്ങിയവർ സംസാരിച്ചു. 


deshabhimani section

Related News

View More
0 comments
Sort by

Home