കോർപറേഷനിൽ ഒന്നും നഗരസഭയിൽ എട്ടും വാർഡുകൾ കൂടും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 13, 2024, 02:29 AM | 0 min read

കോഴിക്കോട്‌
തദ്ദേശസ്ഥാപനങ്ങളിലെ വാർഡ്‌ വിഭജനം പൂർത്തിയായപ്പോൾ കോർപറേഷൻ, മുൻസിപ്പാലിറ്റി എന്നിവിടങ്ങളിലായി ഒമ്പത്‌ വാർഡുകൾ കൂടി. കോർപറേഷൻ ഒന്ന്‌, മുൻസിപ്പാലിറ്റി എട്ട്‌ എന്നിങ്ങനെയാണ്‌ വർധന. ജനസംഖ്യാ വർധന പരിഗണിച്ചാണ്‌ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി സംസ്ഥാന ഡീ ലിമിറ്റേഷൻ കമീഷൻ വാർഡ്‌ വിഭജനം നടത്തിയത്‌. 
ഇതോടെ കോർപറേഷൻ വാർഡുകൾ 76 ആയി. 38 സ്‌ത്രീ സംവരണവും അഞ്ച്‌ പട്ടികജാതി സംവരണവും. 
ഏഴ്‌ മുൻസിപ്പാലിറ്റികളിലായി 265 വാർഡുകളുണ്ടായിരുന്നത്‌ 273 ആയി. 138 വാർഡുകൾ സ്‌ത്രീ സംവരണമാണ്‌. 20 വാർഡുകളിലാണ്‌ പട്ടികജാതി സംവരണം. ഇതിൽ 11 സ്‌ത്രീകൾക്കാണ്‌. കൂടുതൽ വർധന കൊയിലാണ്ടിയിലാണ്‌. രണ്ട്‌ വാർഡുകളാണ്‌ കൂടിയത്‌.  
മുൻസിപ്പാലിറ്റികളിൽ ഏറ്റവും കൂടുതൽ വാർഡുകൾ വടകരയിലാണ്‌. 48 എണ്ണം. നേരത്തെ 47 ആയിരുന്നു. കോർപറേഷൻ, മുൻസിപ്പാലിറ്റിയിലും പട്ടികവർഗ സംവരണമില്ല.
2010ലാണ്‌ അവസാനമായി വാർഡ്‌ വിഭജനം നടത്തിയത്‌. 2010-ലെ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചെറുവണ്ണൂർ, -നല്ലളം, ബേപ്പൂർ, എലത്തൂർ എന്നീ മൂന്ന് പഞ്ചായത്തുകൾ ചേർത്തതോടെ കോർപറേഷനിൽ  20 വാർഡുകൾ കൂടുകയായിരുന്നു. 2011ലെ സെൻസസ്‌ അനുസരിച്ച്‌ ജനസംഖ്യാ വർധിച്ചതിന്റെ അടിസ്ഥാനത്തിലാണിപ്പോൾ വിഭജനം നടത്തിയത്‌. ജനസംഖ്യയും കൗൺസിലർമാരുടെ എണ്ണവും തമ്മിലുള്ള അനുപാതം കുറച്ച്‌ മെച്ചപ്പെട്ട ഭരണനിർവഹണം നടത്തുകയാണ്‌ വാർഡ്‌ പുനർവിഭജനത്തിലൂടെ ലക്ഷ്യമിടുന്നത്‌.

 



deshabhimani section

Related News

View More
0 comments
Sort by

Home