മൂന്നാം നാൾ അങ്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 07, 2024, 02:46 AM | 0 min read

കോഴിക്കോട്‌
ഓണാഘോഷത്തിലേക്ക്‌ കടക്കുംമുമ്പ്‌ കോഴിക്കോടൻ തെരുവുകളിൽ ആരവം നിറയ്ക്കാൻ കേരള സൂപ്പർ ലീഗ്‌. പുതുമോടിയണിഞ്ഞ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിൽ സൂപ്പർ ആവേശവുമായി ചൊവ്വ രാത്രി 7.30ന്‌ പന്തുരുളും. കോഴിക്കോടിന്റെ സ്വന്തം ക്ലബ്ബായ കലിക്കറ്റ്‌ എഫ്‌സിക്കുപുറമെ കണ്ണൂർ വാരിയേഴ്‌സിന്റെയും ഹോം ഗ്രൗണ്ടാണ്‌ സ്‌റ്റേഡിയം. ആകെ 33 മത്സരമുള്ള ലീഗിൽ സെമിയുൾപ്പെടെ 11 കളികൾക്ക്‌ കോഴിക്കോട്‌ വേദിയാകും.
കലിക്കറ്റ്‌ എഫ്‌സിയും തിരുവനന്തപുരം കൊമ്പൻസും തമ്മിലാണ്‌ സ്‌റ്റേഡിയത്തിലെ ആദ്യ  മത്സരം. ചൊവ്വാഴ്‌ചത്തെ കലിക്കറ്റ് എഫ്സിയുടെ ആദ്യ മത്സരത്തിനുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. പേടിഎം ഇന്‍സൈഡര്‍ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് നിരക്കിളവുണ്ട്‌.


deshabhimani section

Related News

View More
0 comments
Sort by

Home