അത്തോളിയിൽ ആളൊഴിഞ്ഞ പറമ്പിൽ വെടിയുണ്ടകൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 06, 2024, 02:19 AM | 0 min read

അത്തോളി 
കണ്ണിപ്പൊയിൽ സുബേദാർ മാധവക്കുറുപ്പ് റോഡിലെ ചെറുവത്തുപറമ്പിൽനിന്ന് വെടിയുണ്ടകൾ കണ്ടെത്തി. പഴക്കംചെന്ന ആറ്‌ വെടിയുണ്ടയാണ് കണ്ടെത്തിയത്. ചൈതന്യയിൽ ജിതേഷിന്റെ കുടുംബസ്വത്തിൽപ്പെട്ട സ്ഥലത്തുനിന്ന്‌ അയൽവാസിയായ സുനീഷ് ചെടിക്ക് നിറയ്ക്കാൻ മണ്ണ് എടുക്കുമ്പോഴാണ്‌ വെടിയുണ്ടകൾ ശ്രദ്ധയിൽപ്പെട്ടത്. ആറിൽ നാലെണ്ണം ഒടിയാത്തതും രണ്ടെണ്ണം ഒടിഞ്ഞതുമാണ്. പഴയ തെങ്ങിൻകുറ്റിയുടെ വേരിനോട് ചേർന്നാണ്‌ ഇവ കണ്ടത്. സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ള വെടിയുണ്ടകളാണിതെന്ന് സംശയിക്കുന്നു. 
കോഴിക്കോട് റൂറൽ പൊലീസ് ആർമറി വിങ്ങിൽനിന്നുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. എഎസ്ഐ ബെന്നി സ്റ്റാൻലിയുടെ നേതൃത്വത്തിൽ വെടിയുണ്ടകൾ പരിശോധിച്ചു. വെടിയുണ്ടകൾക്ക് വലിയ കാലപ്പഴക്കം ഉള്ളതായി സംഘം സൂചിപ്പിച്ചു. വെടിയുണ്ടകൾ ബോംബ് സ്ക്വാഡിന് കൈമാറുമെന്ന് അത്തോളി എസ്ഐ ആർ രാജീവ് പറഞ്ഞു. ബോംബ് സ്ക്വാഡ് സ്ഥലം പരിശോധിക്കുമെന്നും അറിയിച്ചു. സംഭവത്തിൽ അത്തോളി പൊലീസ് അന്വേഷണം തുടങ്ങി.


deshabhimani section

Related News

View More
0 comments
Sort by

Home