ബസോടാൻ ജനങ്ങൾ റോഡ് ഉപരോധിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 30, 2024, 02:54 AM | 0 min read

കടലുണ്ടി 
കോട്ടക്കുന്ന് -കാൽവരി ഹിൽസ് പ്രദേശത്തെ ബസ് യാത്രാ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുക, കോട്ടക്കുന്ന് വഴിയുള്ള റൂട്ട് മാറ്റി ഓടുന്നതിനെതിരെ കർശന നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോട്ടക്കുന്ന് റോഡ് ഗതാഗത സംരക്ഷണ സമിതി പ്രബോധിയിൽ റോഡ് ഉപരോധിച്ചു. ധർണ പിലാക്കാട്ട് ഷൺമുഖൻ ഉദ്ഘാടനംചെയ്തു. പി ഹാറുൺ അധ്യക്ഷനായി. ഹബീഷ് മാമ്പയിൽ, കൊല്ലച്ചാട്ടിൽ ഗോപാലകൃഷ്ണൻ, ബൈജു, സിസ്റ്റർ ജെയിൻ, പഞ്ചായത്ത് അംഗങ്ങളായ  സ്മിത ഗണേശൻ, വിമ്മി എറുകാട്ടിൽ എന്നിവർ സംസാരിച്ചു. 
പി എം സുമേഷ് സ്വാഗതവും കെ ഷീബ നന്ദിയും പറഞ്ഞു. വിദ്യാർഥികളും സ്ത്രീകളും വയോധികരുമുൾപ്പെടെ നൂറുകണക്കിന് നാട്ടുകാർ പ്രതിഷേധത്തിൽ പങ്കാളികളായി.


deshabhimani section

Related News

View More
0 comments
Sort by

Home