കാഞ്ഞിരപ്പള്ളി ബൈപാസിന്റെ സർവേ നടപടി തുടങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 07, 2018, 07:32 PM | 0 min read

കാഞ്ഞിരപ്പള്ളി
സ്ഥലമേറ്റെടുക്കലിന് മുന്നോടിയായി കാഞ്ഞിരപ്പള്ളി ബൈപാസിന്റെ സർവേഫ നടപടികൾ ആരംഭിച്ചു. കിറ്റ്കോയുടെ നേതൃത്വത്തിലാണ്നടപടികൾ ആരംഭിച്ചിരിക്കുന്നത്. അതിർത്തി നിർണയജോലികളുടെ ഭാഗമായുള്ള നടപടികളാണ് വെള്ളിയാഴ്ച ആരംഭിച്ചത്. പദ്ധതിക്കായി ഏറ്റെടുക്കേണ്ടി വരുന്ന കാഞ്ഞിരപ്പള്ളി വില്ലേജിലെ 24 സർവേ നമ്പറുകളിൽപ്പെട്ട 308.13 ആർ സ്ഥലം ഏറ്റെടുക്കുന്നതിനായാണ് നടപടികൾ തുടങ്ങിയിരിക്കുന്നത്. കൊല്ലം കേന്ദ്രമായി പ്രവർത്തിക്കുന്ന ലോജിക് സർവേ എന്ന സ്ഥാപനമാണ് സർവേ നടത്തുന്നത്. കിറ്റ്കോ എൻജിനിയർ  
സി ജെ ഷെൽജോയുടെ നേതൃത്വത്തിലുള്ള നാലംഗസംഘം നാല് ദിവസം കൊണ്ട് സർവേ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.     നിർദിഷ്ട പ്ലാൻ അനുസരിച്ച് അതിരുകൾ നിശ്ചയിച്ച് കല്ലിട്ട് തിരിച്ചശേഷം സ്ഥലം അളന്നു തിട്ടപ്പെടുത്തി കലക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. തുടർന്ന് റവന്യുവകുപ്പ് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫിസ് പടിക്കൽ നിന്നാരംഭിച്ച് ടൗൺഹാളിന് സമീപത്തുകൂടി പൂതക്കുഴി ഫാബിസ് ഓഡിറ്റോറിയത്തിന് സമീപത്ത് എത്തുന്ന നിർദ്ദിഷ്ട ബൈപാസ് നിർമിക്കുന്നതിന് 78.69 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബി അംഗീകാരം ലഭിച്ചിരുന്നു. 
1.65 കിലോമീറ്റർ ദൈർ ഘ്യമുള്ള ബൈപാസ് 20 മീറ്റർ വീതിയിലാണ് നിർമ്മിക്കുക. ബൈപാസിന് ആവശ്യമായ പഞ്ചായത്ത് വക സ്ഥലം വിട്ട് നൽകാൻ പഞ്ചായത്ത് കമ്മിറ്റിയിൽ തീരുമാനം എടുത്തിരുന്നു.
 
 


deshabhimani section

Related News

View More
0 comments
Sort by

Home