ബസിൽ മറന്നുപോയ 2 ലക്ഷം രൂപ 
കണ്ടക്ടർ തിരികെ നൽകി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 20, 2024, 12:11 AM | 0 min read

എരുമേലി
ബസിൽ മറന്നുപോയ 2 ലക്ഷം രൂപ സ്വകാര്യ ബസ് കണ്ടക്ടർ തിരികെനൽകി.
ചൊവ്വ പകൽ 1.20 ന് എരുമേലി -റാന്നി റൂട്ടിൽ സർവീസ് നടത്തുന്ന അൽഫിയ ബസ്സിലാണ് സംഭവം. എരുമേലിയിൽ നിന്നും മറ്റന്നൂർ കരയ്ക്ക് ടിക്കറ്റെടുത്ത എരുമേലി നെടുംകാവ് വലിയപറമ്പിൽ സണ്ണിയാണ്‌ രണ്ട് ലക്ഷം രൂപ അടങ്ങിയ കവർ സീറ്റിൽ മറന്നുവച്ച് ഇറങ്ങിപ്പോയത്‌. വീട്ടിൽ ചെന്നപ്പോഴാണ്‌ കവർ മറന്ന കാര്യം ഓർത്തത്. വണ്ടിയും എടുത്ത് റാന്നിയിൽ ചെന്നപ്പോൾ കണ്ടക്ടർ വിഷ്ണു ഉടമയെയും കാത്ത് പണവുമായി നിൽക്കുന്നുണ്ടായിരുന്നു. തിരക്ക് കുറവായിരുന്ന ട്രിപ്പിൽ ബസ്സിന്റെ സീറ്റിനടിയിൽ നിന്നാണ്‌ കണ്ടക്ടർക്ക് പണം ലഭിച്ചത്‌. വിഷ്ണു എരുമേലി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ഗിരിജ ജയദേവിന്റെ മകനും സിപിഐ എം എരുമേലി ലോക്കൽ കമ്മിറ്റി അംഗം ബിന്ദു രവീന്ദ്രന്റെയും പൊര്യൻമല ബ്രാഞ്ച് സെക്രട്ടറി രവീന്ദ്രന്റെ മരുമകനുമാണ്. 
 
 


deshabhimani section

Related News

View More
0 comments
Sort by

Home