കേരളം കൈവരിച്ചത് വിപ്ലവകരമായ 
നേട്ടങ്ങൾ: മന്ത്രി വി എൻ വാസവൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 02, 2024, 01:14 AM | 0 min read

കോട്ടയം
ഇ എം എസ് സർക്കാർ തുടക്കമിട്ട ഭരണപരിഷ്‌ക്കാരങ്ങളാണ്‌ ആഗോളതലത്തിൽ അഭിമാനിക്കാവുന്ന നേട്ടങ്ങൾ കൈവരിക്കാൻ കേരളത്തെ പ്രാപ്തമാക്കിയതെന്ന്‌ മന്ത്രി വി എൻ വാസവൻ പറഞ്ഞു. മലയാളദിനം, ഭരണഭാഷാ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നടത്തുകയായിരുന്നു അദ്ദേഹം. കലക്‌ടറേറ്റിന്റെ പൂമുഖത്ത് സ്ഥാപിച്ച ബോർഡിൽ ‘എന്റെ വാക്ക്' എഴുതി മന്ത്രി വി എൻ വാസവൻ പരിപാടിക്ക്‌ തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു അധ്യക്ഷയായി. കവി കുരീപ്പുഴ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ഭരണകേന്ദ്രത്തിന്റെയും വിവര-പൊതുജനസമ്പർക്ക വകുപ്പിന്റെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. നവംബർ ഒന്നിന് സർക്കാർ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഓഫീസ് തലവന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ഭരണഭാഷാ പ്രതിജ്ഞയെടുത്തു. വിദ്യാർഥികളും അധ്യാപകരും മലയാളഭാഷാ പ്രതിജ്ഞയെടുത്തു.


deshabhimani section

Related News

View More
0 comments
Sort by

Home