ടൂറിസം പദ്ധതി 24ന് മന്ത്രി
എം ബി രാജേഷ് ഉദ്‌ഘാടനം ചെയ്യും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 22, 2024, 02:20 AM | 0 min read

വെമ്പള്ളി
ഗ്രാമീണ ടൂറിസം പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച വിൻഡസ് പാർക്ക് സെസൈറ്റി, കട്ടച്ചിറത്തോട് ടൂറിസം, പക്ഷിനിരീക്ഷണ പാഠശാല എന്നിവ ചൊവ്വാഴ്ച മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. മീനച്ചിലാർ–- മീനന്തലാർ –-കൊടൂരാർ പുനർസംയോജനപദ്ധതിയുടെ അനുബന്ധമായാണ്‌ കടപ്പൂര് കൂടല്ലൂർ റോഡിൽ കട്ടച്ചിറതോടിന്റെ ഓരത്ത് ഗ്രാമീണ ടൂറിസം പദ്ധതി ആവിഷ്‌കരിച്ചത്. വിവിധ കൃഷിയിടങ്ങൾ പശ്ചാത്തലമൊരുക്കുന്ന കമനീയകാഴ്ചകളും വ്യത്യസ്ഥ തരം പക്ഷികളുടെ ആവാസകേന്ദ്രമായ തുരുത്തുകളും ചാലുകളും സംഗമിക്കുന്ന ഇവിടെ മൺസൂണിൽ വാട്ടർ സ്പോട്സിനുള്ള സാധ്യതകളും പരിഗണിക്കുന്നു. കട്ടച്ചിറയുടെ സാമൂഹീകവും സാംസ്‌കാരികവും സാമ്പത്തികവുമായ ഉന്നമനം ലക്ഷ്യംവച്ച്‌ ആവിഷ്‌കരിച്ചതാണ് വിൻഡസ് പാർക്ക് സൊസൈറ്റിയും കട്ടച്ചിറത്തോട് ടൂറിസം പദ്ധതിയുമെന്ന്‌ ജനറൽ കൺവീനർ പി ടി സോമശേഖരൻ പറഞ്ഞു. പരിപാടിയുടെ നടത്തിപ്പിനായി  മീനച്ചിലാർ –-മീനന്തയാർ –-കൊടൂരാർ പുനസംയോജനപദ്ധതി കോ ഓഡിനേഡിറ്റർ അഡ്വ. കെ അനിൽകുമാർ, ട്രോപ്പിയ്ക്കൽ ഇൻസ്‌റ്റിറ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസ് ഡയറക്ടർ ഡോ. പുന്നൻ കുര്യൻ വെങ്കിടത്ത്, കാണക്കാരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ അംബികാ സുകുമാരൻ, വിൻഡസ് പാർക്ക് സൊസൈറ്റി പ്രസിഡന്റ്‌ ബിജു പുറപ്പാട്ടിൽ എന്നിവർ ഭാരവാഹികളായി സംഘാടകസമിതി രൂപീകരിച്ചു. ചൊവ്വാഴ്ച വൈകിട്ട്‌ നാലിന്‌ കടപ്പൂര് എസ്എൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മോൻസ്‌ജോസഫ് എംഎൽഎ അധ്യക്ഷനാവും. അഡ്വ. കെ അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തും.


deshabhimani section

Related News

View More
0 comments
Sort by

Home