സ്വാതന്ത്ര്യദിനാഘോഷത്തിന് ജില്ലയൊരുങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 14, 2024, 12:34 AM | 0 min read

 
കോട്ടയം
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ജില്ലാതല ചടങ്ങുകൾ വ്യാഴം രാവിലെ 8.25 മുതൽ കോട്ടയം പൊലീസ് പരേഡ്ഗ്രൗണ്ടിൽ നടക്കും. രാവിലെ ഒമ്പതിന് മന്ത്രി ജെ ചിഞ്ചുറാണി ദേശീയ പതാക ഉയർത്തും. തുടർന്ന് പരേഡ് പരിശോധിക്കും. പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചശേഷം സ്വാതന്ത്ര്യദിന സന്ദേശം നൽകും. നശാ മുക്ത് ഭാരത് അഭിയാന്റെ ഭാഗമായുള്ള ലഹരിവിമുക്ത പ്രതിജ്ഞ മന്ത്രി ചൊല്ലിക്കൊടുക്കും.
   20 പ്ലാറ്റൂണുകളാണ് ജില്ലാതല പരേഡിൽ പങ്കെടുക്കുക. പൊലീസ്- 3, ഫോറസ്റ്റ്-1, എക്സൈസ്-1, എൻസിസി - 3, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്-3, ജൂനിയർ റെഡ്ക്രോസ്-3, സ്‌കൗട്ട്സ്-2, ഗൈഡ്സ്- 2, ബാൻഡ് സെറ്റ് -2 എന്നീ പ്ലാറ്റൂണുകളാണ് പരേഡിൽ പങ്കെടുക്കുക.
പാലാ സ്റ്റേഷനിലെ ഇൻസ്‌പെക്ടർ ജോബിൻ ആന്റണിയാണ് പരേഡ് കമാൻഡർ. മൗണ്ട് കാർമൽ ജിഎച്ച്എസ്എസ്, ബേക്കർ മെമ്മോറിയൽ എച്ച്എസ്എസ് എന്നിവിടങ്ങളിലെ വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിക്കും.
കലക്ടർ ജോൺ വി സാമുവൽ, ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് എന്നിവർ പങ്കെടുക്കും. സായുധസേന പതാകനിധിയിലേക്ക് ജില്ലയിൽ ഏറ്റവും കൂടുതൽ തുക സംഭാവന നൽകിയ കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഹൈസ്‌കൂൾ (വിദ്യാഭ്യാസസ്ഥാപന വിഭാഗം), ജില്ലാ രജിസ്ട്രാർ(ജനറൽ) (വിദ്യാഭ്യാസ ഇതരസ്ഥാപന വിഭാഗം) എന്നിവർക്കുള്ള ട്രോഫികൾ സമ്മാനിക്കും.
  പ്ലാറ്റൂൺ കമാൻഡർമാർ: എസ്എം സുനിൽ (പൊലീസ് 1), കെ സൈജു (പൊലീസ് 2), വി വിദ്യ (വനിത പൊലീസ്), ഷാഫി അരവിന്ദാക്ഷ്(എക്‌സൈസ്), കെ സുനിൽ(ഫോറസ്റ്റ്), ആദിത്യ നിതീഷ്, അലീന സെബാസ്റ്റിയൻ, റിന്ന എലിസബത്ത് സാം (സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് 1,2,4), നിരജ്ഞന കെ സലിം (എൻസിസി സീനിയർ പെൺകുട്ടികൾ), വി ഹരി ഗോവിന്ദ് (എൻസിസി സീനിയർ ആൺകുട്ടികൾ), ലക്ഷ്മി ജിബി (എൻസിസി ജൂനിയർ പെൺകുട്ടികൾ), ഗൗതം കൃഷ്ണ, ജിതിൻകൃഷ്ണ സി അനു(സ്‌കൗട്ട്), ഹെലൻ കെ സോണി, ഫേബ എൽസ ബിജു (ഗൈഡ്‌സ്), ആർ ശ്രീമാധുരി, അനഖ് അജീഷ്, അക്ഷിമ അനിൽ (ജൂനിയർ റെഡ് ക്രോസ്), എം യു ധനലക്ഷ്മി, അഭിനന്ദ എം അനീഷ് (ബാൻഡ് പ്ലാറ്റൂൺ).
 
 


deshabhimani section

Related News

View More
0 comments
Sort by

Home