മുണ്ടക്കയം കോസ്‌വേ പാലം 2ന് തുറക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 31, 2024, 12:06 AM | 0 min read

മുണ്ടക്കയം
പുനരുദ്ധാരണ പ്രവർത്തികൾക്കായി അടച്ചിട്ട മുണ്ടക്കയം കോസ്‌വേ പാലം അറ്റകുറ്റപ്പണി പൂർത്തീകരിച്ച് വെള്ളി രാവിലെ 10ന് തുറന്നു നൽകും. പ്രളയത്തിൽ ഉപരിതലം തകരാറിലായി ഇതിലൂടെ ഗതാഗതം ദുഷ്‌കരമായിരുന്നു. ഗതാഗതത്തിരക്കേറിയ ഈ പാലം  കോരുത്തോട്, പുഞ്ചവയൽ, കണ്ണിമല, എരുമേലി തുടങ്ങിയ പ്രദേശങ്ങളിൽനിന്ന്‌ മുണ്ടക്കയത്തേക്കുള്ള  പ്രധാന യാത്രാമാർഗമായിരുന്നു. നിലവിൽ പാലം അറ്റകുറ്റപ്പണി നടത്തി മികച്ചനിലയിൽ ഗതാഗതത്തിന് സജ്ജമായിട്ടുണ്ട്‌. 
   അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പാലം പൊതുജനങ്ങൾക്കായി തുറന്നുനൽകും. മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് അധ്യക്ഷയാകും. 
കോസ്‌വേയ്ക്ക് സമാന്തരമായി വെള്ളപ്പൊക്കത്തെ പരമാവധി അതിജീവിക്കത്തക്കവിധം ഉയരംകൂട്ടി പുതിയപാലം നിർമിക്കുന്നതിനുള്ള സർവേ നടപടി ആരംഭിച്ചിട്ടുണ്ടെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.
 


deshabhimani section

Related News

View More
0 comments
Sort by

Home