കർഷക സംഘം ജാഥക്ക് സ്വീകരണം നൽകി

അഞ്ചാലുംമൂട്
കർഷകസംഘം നേതൃത്വത്തിൽ 9ന് നടക്കുന്ന അഖിലേന്ത്യാ പ്രക്ഷോഭത്തിന്റെ പ്രചരണാർഥം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച പടിഞ്ഞാറൻ മേഖലാജാഥക്ക് അഞ്ചാലുംമൂട് ഏരിയായിൽ ഉജ്വല സ്വീകരണം നൽകി. കാവനാട് നൽകിയ സ്വീകരണത്തിൽ കിരൺ അധ്യക്ഷ
നായി. ജാഥാ ക്യാപ്ടനെ കൂടാതെ എസ് ജയൻ, വി രാജ്കുമാർ, ആർ മനോജ്, സ്റ്റാൻലി ഹറോൾഡ്, ബി പ്രസാദ് എന്നിവർ സംസാരിച്ചു. അഞ്ചാലുംമൂട്ടിൽ ചേർന്ന സ്വീകരണ സമ്മേളനം. സി ആർ മധു ഉദ്ഘാടനം ചെയ്തു. ഡോ. രാജശേഖരൻ അധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ എൻ എസ് പ്രസന്നകുമാറിന് കൂടാതെ ജോൺ ഫിലിപ്പ്, രാമചന്ദ്രൻപിള്ള എന്നിവർ സംസാരിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ വി കെ അനിരുദ്ധൻ, ഡി ബാലചന്ദ്രൻ, സത്യൻ, ഗീത എന്നിവർ സംസാരിച്ചു.
ശൂരനാട്
കിസാൻ സഭ സംഘടിപ്പിക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കർഷക സംഘം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നടത്തുന്ന ജാഥക്ക് ശൂരനാട്ട് ആവേശോജ്വല സ്വീകരണം നൽകി ഓച്ചിറയിൽ നൽകിയ സ്വീകരണത്തിൽ ഇലമ്പടത്ത് രാധാകൃഷ്ണൻ അധ്യക്ഷനായി. കെ സുഭാഷ്, ശ്രീകുമാർ, സുരേഷ് നാറാണത്ത് എന്നിവർ സംസാരിച്ചു. ചക്കുവള്ളിയിൽ നൽകിയ സ്വീകരണത്തിൽ വി രാമകൃഷ്ണ പിള്ള അധ്യക്ഷനായി. സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം എം ഗംഗാധരക്കുറുപ്പ്, അരവിന്ദാക്ഷൻ പിള്ള, എൻ പ്രതാപൻ, ബി ബിനീഷ്. കെ കെ ഡാനിയേൽ എന്നിവർ സംസാരിച്ചു. ജാഥ കേന്ദ്രങ്ങളിൽ ജാഥ ക്യാപ്റ്റൻ എൻ എസ് പ്രസന്ന കുമാർ, സി ആർ മധു , എസ് സത്യൻ തുടങ്ങിയവർ സംസാരിച്ചു.










0 comments