ad
Deshabhimani

ഏകീകൃത സിവിൽ കോഡ്; കരട് നിയമം തയ്യാറാക്കാൻ അഞ്ചം​ഗ സമിതിയെ നിയോ​ഗിച്ച് രാജസ്ഥാൻ

ucc.
വെബ് ഡെസ്ക്

Published on Jun 25, 2026, 09:35 AM | 1 min read

ജയ്പൂര്‍: ഏകീകൃത സിവിൽ കോഡ്(യുസിസി) നടപ്പാക്കാനുള്ള കരട് നിയമം തയ്യാറാക്കാൻ അഞ്ചം​ഗ സമിതിയെ നിയോ​ഗിച്ച് രാജസ്ഥാൻ സർക്കാർ. മുൻ സുപ്രീംകോടതി ജഡ്ജി രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയായ സമിതിയാണ് രൂപീകരിച്ചത്.


ഏകീകൃത സിവിൽ കോഡ് നടപ്പാക്കിയ ഉത്തരാഖണ്ഡ്, അസം സംസ്ഥാനങ്ങളിലും യുസിസി നടപടികൾ പുരോ​ഗമിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളിലും രഞ്ജന പ്രകാശ് ദേശായി തന്നെയാണ് അധ്യക്ഷ. ജാതി,മതം എന്നിവയ്ക്ക് അതീതമായി വിവാഹം, സ്വത്തവകാശം, ദത്തെടുക്കൽ, വിവാഹമോചനം തുടങ്ങിയ വ്യക്തിനിയമങ്ങളിൽ സംസ്ഥാനത്തെ എല്ലാ പൗരന്മാർക്കും തുല്യനിയമമാക്കുക എന്നാതണ് ലക്ഷ്യമെന്നും ​ഗോത്ര വിഭാ​ഗങ്ങളെ നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കുമെന്നും സർക്കാർ അറിയിച്ചു.


ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതോടെ ലിം​ഗസമത്വമുണ്ടാവുകയും സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും ചെയ്യുമെന്നാണ് രാജസ്ഥാൻ വാദിക്കുന്നത്. 2024ൽ ഉത്തരാഖണ്ഡ് ആണ് യൂണിഫോം സിവിൽ കോഡ് നടപ്പാക്കിയ ആദ്യ സംസ്ഥാനം. ​ഗുജറാത്തും അസമും ഈ വർഷം നിയമം പാസാക്കിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home