ഗാന്ധിഭവൻ മണലുവട്ടം ശാഖയ്‌ക്ക്‌ കല്ലിട്ടു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 09, 2024, 10:26 PM | 0 min read

കടയ്ക്കൽ
പത്തനാപുരം ഗാന്ധിഭവൻ ഇന്റർനാഷണൽ ട്രസ്റ്റിന്റെ  21-മത് ശാഖാ മന്ദിരത്തിന്റെ നിർമാണം മണലുവട്ടത്ത് തുടങ്ങി. മണലുവട്ടം സ്വദേശി ആർ സദാനന്ദൻ ഗാന്ധിഭവന് നൽകിയ 55 സെന്റിലാണ്‌ അനാഥമന്ദിരവും സാംസ്കാരിക കേന്ദ്രവും നിർമിക്കുന്നത്. ഗാന്ധിഭവൻ ജനറൽ സെക്രട്ടറി പുനലൂർ സോമരാജനും ആർ സദാനന്ദനും ചേർന്ന് കെട്ടിടത്തിന്‌ കല്ലിട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ യോഗം ഉദ്ഘാടനംചെയ്‌തു. ഗാന്ധിഭവൻ ചെയർപേഴ്സൺ ഷാഹിദ കമാൽ, മാനേജിങ്‌ ഡയറക്ടർ ശശികുമാർ, നിർമാണ കമ്മിറ്റി ചെയർമാൻ ജെ സി അനിൽ, ജനറൽ കൺവീനർ അനിൽ ആഴാവീട്, എൻജിനിയർ എബ്രഹാം ജോൺ, ഗാന്ധിഭവൻ സിഇഒ വിൻസന്റ് ഡാനിയൽ, പ്രൊഫ. ബി ശിവദാസൻപിള്ള, മണ്ണൂർ ബാബു, അഡ്വ. വയലാ ശശി, പ്രസന്ന രാജൻ, ആർ രവീന്ദ്രൻപിള്ള, ആർ കെ ശശിധരൻപിള്ള തുടങ്ങിയവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home