പുനലൂരിൽ മിനി ദിശ എക്സ്പോയ്ക്ക് തുടക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 06, 2024, 11:05 PM | 0 min read

പുനലൂർ
പുനലൂർ വിദ്യാഭ്യാസ ജില്ലയുടെ മിനി ദിശ എക്സ്പോ പി എസ്‌ സുപാൽ എംഎൽഎ ഉദ്‌ഘാടനംചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പ്‌ കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ്‌ കൗൺസലിങ്‌ സെല്ലിന്റെ നേതൃത്വത്തിൽ പുനലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് എക്സ്പോ. മുനിസിപ്പൽ സ്ഥിരംസമിതി അധ്യക്ഷ കെ കനകമ്മ, കൗൺസിലർമാരായ ജി ജയപ്രകാശ്, നിമ്മി എബ്രഹാം, അക്കാദമിക് ജില്ലാ കോ–- ഓർഡിനേറ്റർ പോൾ ആന്റണി, കരിയർ ഗൈഡൻസ് ആൻഡ്‌ അഡോളസെന്റ്‌ കൗൺസലിങ്‌ സെൽ കോ–-ഓർഡിനേറ്റർ എൻ കൊച്ചനുജൻ, സ്കൂൾ പ്രിൻസിപ്പൽ പി ജയഹരി, പിടിഎ പ്രസിഡന്റ്‌ ആർ പ്രസാദ്, വൈസ് പ്രിൻസിപ്പൽ പി എ ഉഷ, കാര്യറ നാസർ, വി സജികുമാർ, കരിയർ ഗൈഡൻസ് സെൽ പുനലൂർ വിദ്യാഭ്യാസ ജില്ലാ കൺവീനർ കെ എം മാത്യു പ്രകാശ്, എൽ എസ് ജയകുമാർ, അംബിക റോബർട്ട് തുടങ്ങിയവർ സംസാരിച്ചു. മിനി ദിശയ്ക്കുവേണ്ടി പ്രചാരണഗാനം എഴുതിയ പുനലൂർ താലൂക്ക് സമാജം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ കെ ബി സുരേഷ് കുമാർ, ഗാനം ആലപിച്ച എസ് ഗംഗ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
തുടർപഠന സാധ്യതകളും തൊഴിലവസരങ്ങളും വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുകയാണ് എക്സ്പോയുടെ ലക്ഷ്യം. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ, സെമിനാറുകൾ, പേപ്പർ പ്രസന്റേഷൻ, എംപ്ലോയ്‌മെന്റ്‌ എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം എന്നിവയൊക്കെ എക്സ്പോയുടെ ഭാഗമായുണ്ട്. രണ്ടുദിവസങ്ങളിലായി നടക്കുന്ന എക്സ്പോ ശനിയാഴ്ച സമാപിക്കും.


deshabhimani section

Related News

View More
0 comments
Sort by

Home