അനധികൃത മദ്യവില്‍പ്പന 2പേർ പിടിയിൽ

കൊല്ലം
കൊല്ലം എക്സൈസ് റേഞ്ച് ഓഫീസ് പരിധിയിലുള്ള കുണ്ടറ, പടപ്പക്കര, തൃക്കരുവ, അഞ്ചാലുംമൂട്, കാഞ്ഞിരംകുഴി ജങ്‌ഷൻ എന്നീ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ അനധികൃത മദ്യവിൽപ്പന നടത്തിയ രണ്ടുപേർ പിടിയിൽ. കാഞ്ഞിരംകുഴി ജങ്‌ഷൻ ഭാഗത്ത് സ്കൂട്ടറിൽ വില്‍പ്പന നടത്തിക്കൊണ്ടിരുന്ന പനയം വില്ലേജിൽ കാട്ടിച്ചേരി പടിഞ്ഞാറ്റതിൽ ഹാഷിക്, പടപ്പക്കര എൻഎസ് നഗർ ഭാഗത്ത് വില്‍പ്പന നടത്തിക്കൊണ്ടിരുന്ന കുണ്ടറ, പടപ്പക്കര, പേരയം വില്ലേജിൽ എൻ എസ് നഗറിൽ കുഴിവിളവീട്ടിൽ രാജു എന്നിവരാണ് പിടിയിലായത്. റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബി വിഷ്ണു, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്), ജി ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി. 7.5 ലിറ്റർ മദ്യവും 1000രൂപയും വിൽപ്പന നടത്താനുപയോഗിച്ച സ്കൂട്ടറും പിടിച്ചെടുത്തു. എസ് ബിനുലാൽ, അനീഷ് കുമാർ, ആസിഫ് അഹമ്മദ്, ഉണ്ണിക്കൃഷ്ണൻ, ഗോകുൽ ഗോപൻ, ഷീജാകുമാരി, സന്തോഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.








0 comments