ബിഎസ്എൻഎൽ ജീവനക്കാരും 
പെൻഷൻകാരും ധർണ നടത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 27, 2024, 11:09 PM | 0 min read

കൊല്ലം
ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ, എഐബിഡിപിഎ, സിസിഡബ്ലുയുഎഫ് കോ- –-ഓർഡിനേഷൻ കമ്മിറ്റി ആഹ്വാനംചെയ്ത ദേശവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി കൊല്ലം ജില്ലാ ജനറൽ മാനേജരുടെ ഓഫീസിനു മുന്നിലേക്ക് പ്രതിഷേധ പ്രകടനവും ധർണയും നടത്തി. 4ജി, 5ജി അനുവദിക്കുക, ശമ്പള പരിഷ്കരണവും പെൻഷൻ പരിഷ്കരണവും നടപ്പാക്കുക, താൽക്കാലിക തൊഴിലാളികളുടെ മിനിമം വേതനം ഉറപ്പുവരുത്തുക, വിആർഎസ് നീക്കം ഉപേക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു  ധർണ . 
എഐബിഡിപിഎ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സി സന്തോഷ്‌ കുമാർ  ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി കെ സുകുമാരൻനായർ അധ്യക്ഷനായി. ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി ഡി അഭിലാഷ് സ്വാഗതം പറഞ്ഞു. ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ അഖിലേന്ത്യ അസിസ്റ്റന്റ് ജനറൽ സെക്രട്ടറി കെ എൻ ജ്യോതിലക്ഷ്മി, എഐബിഡിപിഎ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ടി ജോസഫ്, ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റ്‌ കെ തുളസീധരൻ എന്നിവർ സംസാരിച്ചു. എഐബിഡിപിഎ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ ശശിധരൻനായർ നന്ദി പറഞ്ഞു. 


deshabhimani section

Related News

View More
0 comments
Sort by

Home