പ്രതിരോധം ഉയർത്തി വാക്കത്തോൺ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 23, 2024, 09:44 PM | 0 min read

കൊട്ടാരക്കര 
ലോക പ്രമേഹ മാസാചരണത്തോട്‌ അനുബന്ധിച്ച് ജീവിതശൈലി രോഗങ്ങൾക്കെതിരെ ബോധവൽക്കരണവുമായി ബ്ലൂറിങ്‌ ഫൗണ്ടേഷനും റാഫാ ഹെൽത്ത് ഗ്രൂപ്പും മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് നടത്തിയ ദ ഗ്രേറ്റ് കൊട്ടാരക്കര വാക്കത്തോൺ- 2024 ശ്രദ്ധേയം.  ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽനിന്ന് ആരംഭിച്ച വാക്കത്തോൺ റൂറൽ എസ്‌പി കെ എം സാബു മാത്യൂ ഉദ്ഘാടനംചെയ്തു. മുനുസിപ്പൽ ചെയർമാൻ എസ് ആർ രമേശ് അധ്യക്ഷനായി.  മെഡിക്കൽ അസോസിയേഷൻ മേഖലാ പ്രസിഡന്റ്  ബിജു നെൽസൺ, ബ്ലൂറിങ്‌ ഫൗണ്ടേഷൻ ചെയർമാൻ മാത്യൂ ജേക്കബ്, റെജിമോൻ വർഗീസ്, കെ ജി അലക്സ്, തോമസ് പി മാത്യൂ, സാജൻ കോശി, ഡോ. മേരി മാത്യൂ ജോർജ് എന്നിവർ സംസാരിച്ചു. മാർത്തോമ്മാ ജൂബിലി മന്ദിരത്തിൽ നടന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത്‌ അംഗം ആർ രശ്മിയും സിഗ്നേച്ചർ ക്യാമ്പയിൻ ജൂബിലി മന്ദിരം സൂപ്രണ്ട് ഫാ. ഷിബു ശാമുവേലും ഉദ്ഘാടനംചെയ്തു. പ്രോഗ്രാം കൺവീനർ കെ ഒ രാജുക്കുട്ടി അധ്യക്ഷനായി. ജോർജ്പണിക്കർ, തങ്കച്ചൻ അഞ്ജനം, ടി ബി ബിജു, ജേക്കബ് ജോർജ്, ഏലിയാമ്മ ജോയി, ഡോ. ജോർജ് വർഗീസ് എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home