സംസ്ഥാന സബ് ജൂനിയർ സെപക് താക്രോ ചാമ്പ്യൻഷിപ് തുടങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 16, 2024, 10:30 PM | 0 min read

കൊട്ടാരക്കര 
സംസ്ഥാന സബ് ജൂനിയർ സെപക് താക്രോ ചാമ്പ്യൻഷിപ്‌ പൂവറ്റൂർ ഡിവിഎൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്തു. കുളക്കട പഞ്ചായത്ത് പ്രസിഡന്റ് സജി കടുക്കാല അധ്യക്ഷനായി. പിടിഎ പ്രസിഡന്റ്‌ ബി രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത്‌അംഗം ആർ രശ്മി, പഞ്ചായത്ത്‌അംഗങ്ങളായ മഠത്തിനാപ്പുഴ അജയൻ, ഷീലാകുമാരി,  സ്കൂൾ മാനേജർ ജി സോമശേഖരൻനായർ, പ്രിൻസിപ്പൽ ബി പ്രിയാകുമാരി, പ്രധാനാധ്യാപകൻ എസ് ശ്യാംകുമാർ, ആർ രതീഷ് കുമാർ, എം പ്രേംകൃഷ്ണൻ, അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി കെ അയൂബ്, അരുൺ എന്നിവർ സംസാരിച്ചു. വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് നാനൂറോളം കുട്ടികൾ രണ്ടു ദിവസമായി നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്.  ഞായർ നടക്കുന്ന സമാപന സമ്മേളനത്തിൽ വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രഞ്ജിത് സമ്മാനങ്ങൾ നൽകും.


deshabhimani section

Related News

View More
0 comments
Sort by

Home