ഡിബി കോളേജിൽ വജ്രജൂബിലി ആഘോഷം

ശാസ്താംകോട്ട
ശാസ്താംകോട്ട കെഎസ്‌എം ഡിബി കോളേജിലെ വജ്രജൂബിലി ആഘോഷം 19ന് വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. സ്വാഗതഗാനം പ്രകാശനവും ഉപഹാര സമർപ്പണവും ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് നിർവഹിക്കും. 20ന് രാവിലെ 10ന് ഗുരുവന്ദനം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനംചെയ്യും. 11ന് ഫോട്ടോ എക്സിബിഷൻ, രണ്ടിന് ഗാനമേള, നാലിന് ചിത്രചാരുത എന്നിവ നടക്കും. 21ന് പകൽ 2.30ന് മാധ്യമ സെമിനാർ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനംചെയ്യും. വൈകിട്ട് നാലിന് തുടിതാളം നടക്കും. 18ന് പകല്‍ മൂന്നിന് കുമ്പളത്തു ശങ്കുപ്പിള്ളയുടെ സ്മൃതികുടീരം സ്ഥിതി ചെയ്യുന്ന പന്മന ആശ്രമത്തിൽനിന്ന് കോളേജിലേക്ക് ദീപശിഖാ പ്രയാണം നടത്തും.








0 comments