മദ്യലഹരിയിൽ ആശുപത്രിയിൽ അതിക്രമം; യുവാവ് പിടിയിൽ

ശാസ്താംകോട്ട
ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ മദ്യലഹരിയിൽ അതിക്രമം നടത്തിയ യുവാവ് പൊലീസ് പിടിയിൽ. പടിഞ്ഞാറെ കല്ലട കാരാളിമുക്ക് കണത്താർകുന്നം കുന്നുത്തറ കിഴക്കതിൽ അനുമോനെ (34)യാണ് പൊലീസ് അറസ്റ്റ്ചെയ്തത്. വെള്ളി രാത്രി പത്തിനായിരുന്നു സംഭവം. മദ്യലഹരിയിൽ എത്തിയ ഇയാൾ അക്രമാസക്തനായി ആശുപത്രിയിലെ ലാബിന്റെ ചില്ലുകൾ അടിച്ചുതകർക്കുകയും ഡോക്ടറുടെ ക്യാബിനിലേക്ക് തള്ളിക്കയറാനും ശ്രമിച്ചു. തടഞ്ഞ സുരക്ഷാ ജീവനക്കാരെ ആക്രമിക്കാൻ ശ്രമിച്ചു. ആക്രമണത്തിൽ അനുമോന്റെ കൈക്ക് പരിക്കേറ്റു. ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാളെ ശാസ്താംകോട്ട പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.








0 comments