ചടയമംഗലം ഉപജില്ലാ കലോത്സവം കടയ്ക്കൽ ജിഎച്ച്എസ്എസിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 02, 2024, 09:37 PM | 0 min read

കടയ്ക്കൽ
ചടയമംഗലം ഉപജില്ലാ സ്കൂൾ കലോത്സവം നാലുമുതൽ ഏഴ് വരെ കടയ്ക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. ഉപജില്ലയിലെ 57 സ്കൂളിൽനിന്നുള്ള കുട്ടികൾ പങ്കെടുക്കും. തിങ്കൾ രാവിലെ 8.30ന് പതാക ഉയർത്തൽ, 10 മുതൽ രചന, ചിത്രകല, അറബിക് - സംസ്കൃത കലാമത്സരങ്ങൾ, പകൽ മൂന്നിന് കലോത്സവ വിളംബര ഘോഷയാത്ര. ചൊവ്വ രാവിലെ 10ന് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനംചെയ്യും. അറബി കലോത്സവം എൻ കെ പ്രേമചന്ദ്രൻ എംപിയും സംസ്കൃതോത്സവം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ്‌ ലതിക വിദ്യാധരനും ഉദ്ഘാടനംചെയ്യും. വ്യാഴം വൈകിട്ട്‌ അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ ഗോപൻ ഉദ്ഘാടനംചെയ്യും.


deshabhimani section

Related News

View More
0 comments
Sort by

Home