തോപ്പിൽ ഭാസി ജന്മശതാബ്ദി ആഘോഷം സമാപിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 21, 2024, 11:14 PM | 0 min read

കരുനാഗപ്പള്ളി  
കേന്ദ്ര സാഹിത്യ അക്കാദമിയും പ്രോഗ്രസീവ് റൈറ്റേഴ്സ് ഫോറവും ചേർന്ന് കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ച തോപ്പിൽ ഭാസി ജന്മശതാബ്ദി ആഘോഷ പരിപാടി സമാപിച്ചു. സമാപന സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്‌ഘാടനംചെയ്‌തു. അദ്ദേഹത്തെ സ്മരിക്കുക എന്നാൽ ഇന്നിന്റെ പ്രശ്നങ്ങളോട് പ്രതികരിച്ച്‌ നാളെയുടെ സ്വപ്നങ്ങളും പാട്ടുകളും നെയ്യുന്ന പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നവരായി മാറുക എന്നതാണ് പ്രധാനം. ഇടതുപക്ഷത്തെ സംബന്ധിച്ച് യഥാർഥ യജമാനന്മാർ ജനങ്ങൾ ആകണം. ചിന്തയിൽ, വിശ്വാസത്തിൽ, സമീപനത്തിൽ എല്ലാം ഇടതുപക്ഷം വ്യത്യസ്തമാണെന്നും ഇടതുപക്ഷവും വലതുപക്ഷവും രണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഡോ. വള്ളിക്കാവ് മോഹൻദാസ് അധ്യക്ഷനായി. വി പി ജയപ്രകാശ് മേനോൻ, അഡ്വ. പി ബി ശിവൻ, വി വിജയകുമാർ, ശാന്ത തുളസീധരൻ, എ പ്രദീപ്, എ സജീവ്, എം എസ് താര എന്നിവർ സംസാരിച്ചു.  


deshabhimani section

Related News

View More
0 comments
Sort by

Home