ക്ഷീരവികസന മേഖലയിൽ സാങ്കേതിക വികസനം സാധ്യമാക്കും: മന്ത്രി ജെ ചിഞ്ചുറാണി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 05, 2024, 10:06 PM | 0 min read

കടയ്ക്കൽ 
ക്ഷീര വികസന മേഖലയിൽ ത്വരിതഗതിയുള്ള സാങ്കേതിക വികസനം സാധ്യമാക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ചിതറ മൃഗാശുപത്രിയിൽ ആരംഭിച്ച കന്നുകാലി വന്ധ്യതാനിവാരണ റഫറൽ കേന്ദ്രവും  മൊബൈൽ ഒപിയും ഐവിഎഫ് മൊബൈൽ ലബോറട്ടറിയും ഉദ്‌ഘാടനംചെയ്യുകയായിരുന്നു അവർ. സംസ്ഥാനത്ത് ആദ്യമായി വന്ധ്യതാനിവാരണ റഫറൽ കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നത് ചിതറയിലാണ്‌. കോട്ടയം തലയോലപ്പറമ്പിലും  കോഴിക്കോട്ടും വന്ധ്യതാനിവാരണ കേന്ദ്രം സ്ഥാപിക്കും. മൃഗഡോക്ടറുടെ നിർദേശപ്രകാരം വന്ധ്യതാകേന്ദ്രത്തിലേക്ക് തെരഞ്ഞെടുക്കുന്ന പശുക്കൾക്ക് ആവശ്യമായ സേവനം കർഷകരുടെ വീട്ടുപടിക്കൽ എത്തുമെന്നും മന്ത്രി പറഞ്ഞു. കെഎൽഡി ബോർഡിന്റെ നേതൃത്വത്തിൽ പരിശീലന ക്ലാസ് നടത്തി. ചിതറ പഞ്ചായത്ത് പ്രസിഡന്റ്‌ മടത്തറ അനിൽ അധ്യക്ഷനായി. കെഎൽഡി ബോർഡ് മാനേജിങ്‌ ഡയറക്ടർ ആർ രാജീവ് റിപ്പോർട്ട് തരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ലതികാ വിദ്യാധരൻ ക്ഷീരകർഷകരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത്സ്ഥിരംസമിതി  ജെ നജീബത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എൻ എസ് ഷീന,  എസ് ഷിബു,  സിന്ധു, അമ്മൂട്ടി മോഹനൻ,  അരുൺകുമാർ,  മിനി ഹരികുമാർ, ചിതറ സഹകരണ ബാങ്ക് പ്രസിഡന്റ്‌ അബ്ദുൽ ഹമീദ്,  കാംകോ ഡയറക്ടർ എസ് ബുഹാരി,  താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ജെ സി അനിൽ, കെ.എൽടി ബോർഡ് എംഡി ആർ രാജീവ്, ജനറൽ മാനേജർ ടി സജീവ് കുമാർ  എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home