നവരാത്രി ആഘോഷം തുടങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 05, 2024, 09:59 PM | 0 min read

കടയ്ക്കൽ
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള മതിര പീഠിക ദേവിക്ഷേത്രത്തിൽ നവരാത്രി ഉത്സവം ദേവസ്വം അസിസ്റ്റന്റ കമീഷണർ ജെ ഉണ്ണിക്കൃഷ്ണൻനായർ ഉദ്‌ഘാടനംചെയ്തു. ഉപദേശക സമിതി പ്രസിഡന്റ്‌ വി ജി ജയപ്രസാദ് അധ്യക്ഷനായി. സെക്രട്ടറി കെ കെ ഗോപകുമാർ, സബ്ഗ്രൂപ്പ്‌ ഓഫീസർ എ വി വിജേഷ്, മതിര തിരുവാതിര ഉത്സവക്കമ്മിറ്റി പ്രസിഡന്റ്‌ രവീന്ദ്രൻനായർ, സെക്രട്ടറി അജയ്ഭാസ്കർ, ഗോപി വലിയവിള, വി ജി സുമിത്കുമാർ, ക്ഷേത്രം മേൽശാന്തി രാമഭദ്രൻ പോറ്റി, മഹേഷ്‌ കുന്നിൽ എന്നിവർ സംസാരിച്ചു. ആർ എസ് ദേവികൃഷ്ണയുടെ സംഗീതക്കച്ചേരിയും  രാഗസന്ധ്യയും അരങ്ങേറി.
കൊട്ടാരക്കര 
വെട്ടിക്കവല മഹാക്ഷേത്രങ്ങളിലെ നവരാത്രി മഹോത്സവം തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ അംഗം ജി സുന്ദരേശൻ ഉദ്ഘാടനംചെയ്തു. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ്‌ എസ് ഗിരീഷ് കുമാർ അധ്യക്ഷനായി. സെക്രട്ടറി എം ബാലചന്ദ്രൻ സ്വാഗതംപറഞ്ഞു. വെട്ടിക്കവല കെ എൻ ശശികുമാർ, സതീഷ് വെട്ടിക്കവല, താരാ സജികുമാർ, സന്തോഷ് കുമാർ, ടി വത്സല, കെ രമേശൻപിള്ള, എം ആർ വിഷ്ണു, എസ് അരുൺലാൽ, രമണൻ, അശോകൻ എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home