Deshabhimani

മലയോര ഹൈവേയില്‍ 
കാർ താഴ്ചയിലേക്ക് 
മറിഞ്ഞു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 28, 2024, 09:56 PM | 0 min read

അഞ്ചൽ
അഞ്ചൽ–-പുനലൂർ റോഡിൽ കുരുവിക്കോണത്തിനു സമീപത്തെ കൊടുംവളവിൽ കാർ റോഡരിലെ താഴ്ചയിലേക്ക്‌ മറിഞ്ഞ്‌ അപകടം. കാറിൽ ഉണ്ടായിരുന്ന കരവാളൂർ സ്വദേശികളായ രണ്ടുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളി രാത്രി പത്തോടെയായിരുന്നു അപകടം. നിലവിളികേട്ട്‌ സമീപവാസികൾ ഓടിയെത്തിയാണ്‌ കാറിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്തിയത്. പിന്നീട് ഇവരെ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലേക്കു മാറ്റി. ഒരു മാസത്തിനിടയിൽ എട്ടു വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെട്ടിട്ടുണ്ടെന്ന്‌ നാട്ടുകാർ പറഞ്ഞു. വളവിലെ അമിതവേഗതയും അപകടത്തിന് കാരണമാകുന്നുണ്ട്.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home