പുതിയ ബസുകൾ അനുവദിക്കണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 23, 2024, 01:02 AM | 0 min read

ചടയമംഗലം
കാലപ്പഴക്കമുള്ള ബസുകൾക്ക് പകരം പുതിയ ബസുകൾ അനുവദിക്കണമെന്നും മെക്കാനിക്കൽ വിഭാഗം പുനരുദ്ധരിക്കണമെന്നും കെഎസ്ആർടിഇഎ (സിഐടിയു) ജില്ലാ വാർഷിക കൺവൻഷൻ ആവശ്യപ്പെട്ടു. ചടയമംഗലം കൈരളി ഓഡിറ്റോറിയത്തിൽ (ആനത്തലവട്ടം ആനന്ദൻ നഗർ) സംസ്ഥാന പ്രസിഡന്റ്‌ ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് വി രാജീവ് അധ്യക്ഷനായി. സംഘാടകസമിതി ചെയർമാൻ പി കെ ബാലചന്ദ്രൻ സ്വാഗതം പറഞ്ഞു. കെഎസ്ആർടിസി സബ് ഡിപ്പോയിൽ ഒരുക്കിയ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും പതാക ഉയർത്തലും നടന്നു. പി കെ ശ്രീലത രക്തസാക്ഷി പ്രമേയവും കെ എസ് ബിജുകുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ അനിൽകുമാർ സംഘടനാ റിപ്പോർട്ടും ട്രഷറർ എം എസ് സുമീഷ് ലാൽ കണക്കും സംസ്ഥാന ട്രഷറർ പി എ ജോജോ കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിങ്ങും അവതരിപ്പിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ, യൂണിയൻ ജനറൽ സെക്രട്ടറി ഹണി ബാലചന്ദ്രൻ, സംസ്ഥാന സെക്രട്ടറിമാരായ പി എസ് മഹേഷ്, ഇ സുരേഷ്, സംസ്ഥാന ഓർഗനൈസിങ്‌ സെക്രട്ടറി പി ശശികല, സംസ്ഥാന പ്രസിഡന്റ്‌ എസ് ആർ നിരീഷ്, സിപിഐ എം ജില്ലാ കമ്മിറ്റിഅംഗം ഡി രാജപ്പൻനായർ, ഏരിയ സെക്രട്ടറി ടി എസ്‌ പത്മകുമാർ, യൂണിയൻ യൂണിറ്റ് സെക്രട്ടറി ബിജിമോൾ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ബി രാജീവ് (പ്രസിഡന്റ്‌), കെ അനിൽകുമാർ (സെക്രട്ടറി), എം എസ് സുമീഷ് ലാൽ (ട്രഷറർ).


deshabhimani section

Related News

View More
0 comments
Sort by

Home