അക്ഷരമുറ്റം നിർവഹിക്കുന്നത് സാമൂഹിക ഉത്തരവാദിത്വം : അലക്‌സാണ്ടർ തോമസ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 15, 2024, 01:41 AM | 0 min read

 കൊല്ലം

അക്ഷരമുറ്റത്തിലൂടെ സാമൂഹിക ഉത്തരവാദിത്വമാണ് ദേശാഭിമാനി നിർവഹിക്കുന്നതെന്നും കുട്ടികളിൽ അനിയന്ത്രിതമായ ഫോൺ ഉപയോഗം പ്രതിരോധിക്കാനും അറിവിന്റെ ലോകത്തേക്ക് മടക്കിക്കൊണ്ടുവരാനും ഇത്‌ സഹായിക്കുമെന്നും കേരള മനുഷ്യാവകാശ കമീഷൻ ചെയർമാൻ അലക്‌സാണ്ടർ തോമസ്‌. ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ സീസൺ–-13 സ്‌കൂൾതല മത്സരങ്ങളുടെ ജില്ലാതല ഉദ്ഘാടനം നിലമേൽ എംഎം എച്ച്‌എസ്‌എസിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്നത്തെ കാലത്ത് കുട്ടികൾ കൂടുതൽ സമയം ചെലവഴിക്കുന്നത് രക്ഷിതാക്കൾക്കൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ അല്ല,  മൊബൈൽ ഫോണും സാമൂഹ്യമാധ്യമങ്ങളുമാണ്‌ അവർക്ക്‌ കൂട്ട്‌. പുസ്തകം വാങ്ങുന്നവരുടെയും വായിക്കുന്നവരുടെയും എണ്ണം ഒരുപാട് കുറഞ്ഞ കാലഘട്ടമാണിത്. ആഴ്ചയിൽ ഒരു പിരിയഡ് എങ്കിലും വായനയ്ക്കായി ഒരുക്കണം. അറിവ് സമ്പാദനമായിരിക്കണം ഇതിന്റെ ലക്ഷ്യം. ലൈബ്രറി പ്രവർത്തനങ്ങൾ സ്കൂളുകളിൽ കാര്യക്ഷമമാക്കണം. മനുഷ്യാവകാശ സംരക്ഷണം പഠനം ആരംഭിക്കേണ്ടത്‌ സ്കൂൾ ക്ലാസ് മുറികളിൽ നിന്നാണ്. സത്യാനന്തര കാലത്തെ സാമൂഹിക മാധ്യമങ്ങളിലെ വിവരങ്ങൾ എപ്പോഴും ശരിയാകണമെന്നില്ല. എന്താണ് വായിക്കേണ്ടത് എന്നുള്ള വ്യക്തത കുട്ടികൾക്ക് ഉണ്ടാകണം. അതിനായി അധ്യാപകർ വിദ്യാർഥികളെ സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് കെ എൻ മധുകുമാർ അധ്യക്ഷനായി. ജില്ലാ കോ –-ഓർഡിനേറ്റർ ജയൻ ഇടയ്ക്കാട്, പ്രധാനാധ്യാപിക എ ശൈലജ, പ്രിൻസിപ്പൽ എസ് സിന്ധു, സിപിഐ എം ലോക്കൽ സെക്രട്ടറി എ എ ജലീൽ, പരസ്യവിഭാഗം മാനേജർ ബി ആർ ശ്രീകുമാർ, സർക്കുലേഷൻ വിഭാഗം മാനേജർ എം ആർ മനോജ്‌കുമാർ, വി എസ് ബൈസൽ, മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home