ആംബുലൻസ് മറിഞ്ഞു 5പേർക്ക് പരിക്ക്

കരുനാഗപ്പള്ളി
ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്. ഞായർ വൈകിട്ട് 3.50ന് വവ്വാക്കാവ് - മണപ്പള്ളി റോഡിൽ വടിമുക്കിനു സമീപമായിരുന്നു അപകടം. നിയന്ത്രണം വിട്ട ആംബുലൻസ് മരത്തിൽ തട്ടി, തുടർന്ന് ഇലക്ട്രിക് പോസ്റ്റും മുള്ളുവേലിയും തകർത്ത് മറിയുകയായിരുന്നു. ആംബുലൻസ് ഡ്രൈവർ ദിനു (32), നിസാർ (48), തസ്ലിം (21), അഭിനവ് (20)എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. എല്ലാവരും ആംബുലൻസ് ജീവനക്കാരാണ് എന്നാണ് അറിയുന്നത്.









0 comments