കായലോര പുറമ്പോക്ക്: 
സർവേ നടപടികൾ പുനരാരംഭിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 18, 2024, 11:09 PM | 0 min read

 കരുനാഗപ്പള്ളി 

മുനിസിപ്പൽ പ്രദേശത്തെ കായലോര പുറമ്പോക്ക് ഭൂമി കണ്ടെത്തുന്നതിനുള്ള സർവേ പുനരാരംഭിച്ചു. കഴിഞ്ഞ നാലിനാണ് സർവേ നടപടികൾ തുടങ്ങിയത്. ഒമ്പതുവരെ നടത്തിയ സർവേയിൽ 55 സെന്റ് പുറമ്പോക്ക് സ്ഥലം കണ്ടെത്തിയതായി റവന്യു അധികൃതർ അറിയിച്ചു. രണ്ടു സർവേയർമാരുടെ നേതൃത്വത്തിലാണ് നടപടികൾ പുനരാരംഭിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽപേരെ ഉൾപ്പെടുത്തി സർവേ പൂർത്തിയാക്കും.
പള്ളിക്കലാറ്‌, വട്ടക്കായൽ, ടിഎസ് കനാൽ എന്നിവയുടെ തീരങ്ങളിലെ റവന്യു പുറമ്പോക്ക് ഭൂമി കണ്ടെത്തുന്നതിനും തിരിച്ചുപിടിക്കുന്നതിനുമായാണ് സർവേ. ഇതുവഴി ലഭിക്കുന്ന ഭൂമി വിവിധ പദ്ധതികൾക്കായി ഉപയോഗപ്പെടുത്താനാണ് മുനിസിപ്പാലിറ്റി ലക്ഷ്യമിടുന്നത്. കായലിന്റെ തീരത്തുകൂടി നടപ്പാത, പാർക്ക് എന്നിവയാണ് പ്രധാനം. വിനോദസഞ്ചാരവകുപ്പിന്റെ ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയുടെ ഭാഗമായി  കായൽ ടൂറിസം പദ്ധതി നടപ്പാക്കാനുള്ള പദ്ധതി രൂപരേഖ  സർവേ നടപടികൾ പൂർത്തിയാക്കുന്ന മുറയ്ക്ക് സർക്കാരിന് സമർപ്പിക്കുമെന്ന് മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു അറിയിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home