ജില്ലാ സ്കൂൾ ശാസ്ത്ര മേള പരവനടുക്കത്ത‌്

പരവനടുക്കം
ജില്ലാ സ്കൂൾ ശാസ്ത്ര, സാമൂഹ്യ, ഗണിത ശാസ്ത്ര, ഐടി, പ്രവൃത്തി പരിചയമേള 13,14 തിയതികളിൽ ചെമ്മനാട് (പരവനടുക്കം) ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. ഏഴു ഉപജില്ലകളിൽ നിന്നായി 2500 വിദ്യാർഥികൾ പങ്കെടുക്കും. സംഘാടക സമിതി രൂപീകരണം പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുൽഖാദർ ഉദ്ഘാടനം ചെയ്തു. ചന്ദ്രശേഖരൻ കുളങ്കര അധ്യക്ഷനായി. ഷംസുദ്ദീൻ തെക്കിൽ, ഗീതാ ബാലകൃഷ്ണൻ, മായ കരുണാകരൻ, കെ മാധവൻനായർ, ഡിഇഒ പി നന്ദികേശ്, ടി വി വിനോദ്കുമാർ, എൻ എം കൃഷ്ണനമ്പൂതിരി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷിർ (ചെയർമാൻ), കല്ലട്ര അബ്ദുൽഖാദർ, ഷാനവാസ് പാദൂർ, ഗീതാബാലകൃഷ്ണൻ, കെ ഒ രാജീവൻ (വൈസ് ചെയർമാൻ), ചന്ദ്രശേഖരൻ കുളങ്കര (വർക്കിങ് ചെയർമാൻ), ഡിഡിഇ ഡോ. ഗിരീഷ് ചോലയൽ (ജനറൽ കൺവീനർ), ടി വി വിനോദ്കുമാർ, എൻ എം കൃഷ്ണനമ്പൂതിരി (കൺവീനർ).
Related News

0 comments