ad
Deshabhimani

ജില്ലാ കേരളോത്സവം തുടങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 18, 2015, 01:18 AM | 0 min read

കോളിയടുക്കം > ജില്ലാ കേരളോത്സവത്തിന് തുടക്കമായി. വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതല്‍ കോളിയടുക്കത്ത് കബഡിയും ചെസ് മത്സരവും പകല്‍ മൂന്നിന് കമ്പവലിയും കളരിയും നടക്കും. ശനിയാഴ്ച രാവിലെ പത്തുമുതല്‍ അത്ലറ്റിക്സും ഷട്ടില്‍ ബാഡ്മിന്റണും നടക്കും. പകല്‍ 10.30ന് കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കോളിയടുക്കം ജിയുപി സ്കൂളില്‍ സ്റ്റേജിതര മത്സരങ്ങള്‍ ആരംഭിക്കും. 20ന് രാവിലെ പത്തുമുതല്‍ സ്റ്റേജ് മത്സരങ്ങളാണ്. വൈകിട്ട് സമാപന സമ്മേളനം എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് > ജില്ലാ കേരളോത്സവത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നടന്ന ജില്ലാതല പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പ് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് എം അച്യുതന്‍ അധ്യക്ഷനായി. പള്ളം നാരായണന്‍, ഇന്റര്‍നാഷണല്‍ റഫറി റാഫേല്‍ എന്നിവര്‍ സംസാരിച്ചു. പ്രതീഷ് സ്വാഗതം പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home