നാലര ക്വിന്റൽ അടക്ക 
മോഷ്ടിച്ചയാൾ പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 30, 2024, 11:00 PM | 0 min read

കാസർകോട്

ഷേണി, മണിയമ്പാറയിലെ വീട്ടിൽനിന്നും നാലര ക്വിന്റൽ അടക്കയും ഇലക്ട്രോണിക്സ് ഉപകരണങ്ങളും കവർന്ന കേസിൽ ബദിയഡുക്ക പൊലീസ് ഒരാളെ അറസ്റ്റുചെയ്തു. കർണാടക സാലത്തൂർ ബാരെബെട്ടുവിലെ മുഹമ്മദ് ജാബിറി (37)നെയാണ് ബദിയഡുക്ക എസ്ഐ കെ ആർ ഉമേശനും സംഘവും അറസ്റ്റുചെയ്തത്.
ആഗസ്ത് മൂന്നിനും നാലിനും ഇടയിലായിരുന്നു മണിയമ്പാറയിലെ ഗൾഫുകാരനായ അബ്ദുൽ ലത്തീഫിന്റെ വീട്ടിൽ കവർച്ച നടന്നത്. ഈ സമയത്ത് ലത്തീഫിന്റെ ഭാര്യയും മക്കളും ബന്ധുവീട്ടിൽ പോയതായിരുന്നു. കുടുംബം നാലിനു രാവിലെ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്ന കാര്യം അറിഞ്ഞത്. വാതിൽ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാക്കൾ സ്‌റ്റെയർകേയ്‌സിനടിയിൽ സൂക്ഷിച്ച നാലര ക്വിന്റൽ അടക്ക മോഷ്ടിക്കുകയായിരുന്നു. ടിവി, ക്യാമറ, മോഡം എന്നിവയും മോഷണം പോയി. സംഘത്തിലുള്ള മറ്റുരണ്ടുപേരെ കൂടി ഉടൻ അറസ്‌റ്റ്‌ ചെയ്യും.
 


deshabhimani section

Related News

View More
0 comments
Sort by

Home