ഉദുമ പള്ളത്ത്‌ കലുങ്ക്‌ 
പുതുക്കിപ്പണിയാൻ തുടങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 29, 2024, 11:13 PM | 0 min read

ഉദുമ
കാസർകോട് -–- കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ പള്ളം ഓഡിറ്റോറിയത്തിന് മുൻവശം തകർന്ന കലുങ്കിന്റെ നിർമാണം തുടങ്ങി. നിലവിലുള്ള കലുങ്കിന്റെ പടിഞ്ഞാറു ഭാഗം പകുതി ജെസിബി ഉപയോഗിച്ച് പൊളിച്ചു മാറ്റി. ഒരു ഭാഗത്ത്‌ നിർമാണം നടക്കുമ്പോൾ മറുഭാഗത്തു കൂടി വാഹനങ്ങളെ കടത്തിവിടാവന്ന വിധത്തിലാണ് ഗതാഗതം ക്രമീകരണം ഏർപ്പെടുത്തിയത്. പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം 20 മീറ്റർ വീതിയിലാണ് കലുങ്ക് നിർമിക്കുന്നത്.  ആറ് മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കും.  
കലുങ്ക് പുതുക്കിപ്പണിയാൻ  സി എച്ച് കുഞ്ഞമ്പു എംഎൽഎ ഇടപെട്ട് പൊതുമരാമത്ത് വകുപ്പ് 50 ലക്ഷം അനുവദിച്ചിരുന്നു.  മൂന്നു മാസം മുമ്പാണ് കലുങ്കിന്റെ മുകളിൽ റോഡിൽ വൻ കുഴി രൂപപ്പെട്ടത്. അതിനുശേഷം  നിരവധി  വാഹനാപകടം ഇവിടെയുണ്ടായി.


deshabhimani section

Related News

View More
0 comments
Sort by

Home