നുണപ്രചാരണം തുറന്നുകാട്ടി 
ബഹുജന കൂട്ടായ്‌മ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 25, 2024, 10:35 PM | 0 min read

 കാസർകോട്

വയനാട്‌ പുനരധിവാസത്തെ അട്ടിമറിക്കാനുള്ള മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും ശ്രമങ്ങൾക്കെതിരെ സിപിഐ എം ആഭിമുഖ്യത്തിൽ അണങ്കൂരിൽ ബഹുജന കൂട്ടായ്‌മ സംഘടിപ്പിച്ചു. ദുരന്തബാധിതർക്ക് അർഹതപ്പെട്ട കേന്ദ്രസഹായം ഇല്ലാതാക്കുന്ന തരത്തിലുള്ള കള്ളപ്രചരണമാണ്‌ നടക്കുന്നത്‌. ഇതിനെതിരെ സംഘടിപ്പിച്ച ബഹുജന കൂട്ടായ്‌മയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.
ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്‌തു. ജില്ലാസെക്രട്ടറിയറ്റ്‌ അംഗം എം സുമതി അധ്യക്ഷയായി. സംസ്ഥാനകമ്മിറ്റി അംഗം കെ പി സതീഷ്‌ചന്ദ്രൻ, ജില്ലാസെക്രട്ടറിയറ്റ്‌ അംഗം വി വി രമേശൻ എന്നിവർ സംസാരിച്ചു. ഏരിയാസെക്രട്ടറി കെ എ മുഹമ്മദ്‌ ഹനീഫ സ്വാഗതംപറഞ്ഞു.
 


deshabhimani section

Related News

View More
0 comments
Sort by

Home