ഡിവൈഎഫ‌്ഐ മാർച്ചിൽ പ്രതിഷേധമിരമ്പി

കണ്ണൂർ
ഡിവൈഎഫ‌്ഐ ദേശീയ വൈസ‌് പ്രസിഡന്റ‌് എ എൻ ഷംസീർ എംഎൽഎയുടെ വീടിന‌് ബോംബെറിഞ്ഞ ആർഎസ‌്എസ്സിന‌് താക്കീതായി ഡിവൈഎഫ‌്ഐയുടെ പ്രതിഷേധമാർച്ച‌്. ശബരിമല വിഷയത്തിന്റെ പേരിൽ നടത്തിയ ഹർത്താലിന്റെ മറവിൽ പുരോഗമന പ്രസ്ഥാനങ്ങളുടെ നേതാക്കളുടെയും പ്രവർത്തകരുടെയും വീടുകൾ തകർക്കുന്ന സ്ഥിതിയാണ‌്. ഓഫീസുകൾ തകർക്കുകയും പ്രവർത്തകരെ കായികമായി നേരിടുകയുമാണ‌് സംഘപരിവാർ. നാടിനെ യുദ്ധക്കളമാക്കാനുള്ള ആസൂത്രിതനീക്കത്തിനെതിരെയാണ‌് നാടെങ്ങും പ്രതിഷേധം സംഘടിപ്പിച്ചത‌്.
ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കെഎസ‌്ആർടിസി പരിസരത്തുനിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച‌് മുനിസിപ്പൽ ബസ‌് സ‌്റ്റാൻഡിൽ സമാപിച്ചു. തുടർന്ന‌് നടന്ന യോഗം ജില്ലാ സെക്രട്ടറി വി കെ സനോജ‌് ഉദ‌്ഘാടനം ചെയ‌്തു.
സക്കീർ ഹുസൈൻ, സരിൻ ശശി, കെ ലയ, കെ ശ്രീരാമൻ, ഒ പി നിജിൽ എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ മനു തോമസ‌് സ്വാഗതം പറഞ്ഞു.








0 comments