ജില്ലാ ലൈബ്രറി കൗൺസിലിന് ആറേമുക്കാൽകോടിയുടെ ബജറ്റ്

കണ്ണൂർ
ജില്ലാ ലൈബ്രറി കൗൺസിലിന് ആറുകോടി എഴുപതുലക്ഷം രൂപയുടെ ബജറ്റ്. വിവിധ സാംസ്കാരിക പരിപാടികളും പദ്ധതികളും നടപ്പാക്കുന്നതിന് 50 ലക്ഷം രൂപയും ലൈബ്രറികൾക്ക് ഗ്രാന്റ നൽകുന്നതിന് രണ്ട‌് കോടി രൂപയും മാറ്റിവച്ചിട്ടുണ്ട്. 2.5 കോടി രൂപയാണ് ലൈബ്രറിയന്മാർക്ക് അലവൻസ് നൽകുക. വനിതാ വേദി, ബാലവേദി, ബാലവേദി ലിറ്റിൽ തിയേറ്റർ, കരിയർ ഗൈഡൻസ് സെന്റർ, ഇ വിജ്ഞാന കേന്ദ്രം, ജൈവ പച്ചക്കറി കൃഷി പ്രോത്സാഹനം തുടങ്ങിയവയ‌്ക്കെല്ലാം ഫണ്ട് മാറ്റിവച്ചിട്ടുണ്ട്. കണ്ണൂരിന്റെ സമഗ്ര സാംസ്കാരിക ചരിത്രം തയ്യാറാക്കുന്നതൊടൊപ്പം ഡോക്യുമെന്ററിയും തയ്യാറാക്കുന്നുണ്ട്. എല്ലാ യുപി സ്കൂളിലും എഴുത്ത്പെട്ടി സ്ഥാപിക്കും. താലൂക്ക് റഫൻസ് ലൈബ്രറി, അക്കാദമിക‌് സ്റ്റഡി സെന്റർ, മോഡൽ വില്ലേജ് ലൈബ്രറി, വനിതാ വയോജന പുസ്തക വിതരണ പദ്ധതി, ലൈബ്രറികളുടെ കംപ്യൂട്ടറൈസേഷൻ എന്നിവക്കും പദ്ധതിയുണ്ട്. ലൈബ്രറികൾക്ക് സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിന് രണ്ടുകോടി രൂപ.
ജയിൽ ലൈബ്രറി, ഹോസ്പിറ്റൽ ലൈബ്രറി, ഹെർമിറ്റേജ് ലൈബ്രറി, ഗുരുസംഗമം, സാന്ത്വന പരിപാലനം തുടങ്ങിയ പദ്ധതികളും നടപ്പാക്കും. ജില്ലാ വൈസ് പ്രസിഡന്റ് എം മോഹനൻ ബജറ്റ് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കവിയൂർ രാജഗോപാലൻ അധ്യക്ഷനായി. സെക്രട്ടറി പി കെ ബൈജു സംസാരിച്ചു.









0 comments