മാടായി ഐടിഐയിൽ എസ്എഫ്ഐക്ക് എതിരില്ല

പഴയങ്ങാടി
മാടായി ഐടിഐ യൂണിയൻ തെരഞ്ഞെടുപ്പിൽ നോമിനേഷൻ പ്രക്രിയ പൂർത്തിയായപ്പോൾ മുഴുവൻ സീറ്റിലും എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചു. നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയിൽ കെഎസ്‌യുവിന്റെ മുഴുവൻ പത്രികകളും തള്ളുകയായിരുന്നു. ഇതോടെയാണ് മുഴുവൻ സീറ്റിലും എതിരില്ലാതെ വിജയിച്ച് മാടായി ഐടിഐ എസ്എഫ്ഐ തിരിച്ചുപിടിച്ചത്. ഒരേ വിദ്യാർഥി തന്നെ ഒന്നിലധികം സ്ഥാനത്തേക്ക് നാമനിർദേശ പത്രിക നൽകുകയും പിൻവലിക്കേണ്ട സമയത്തിനകം പിൻവലിക്കാതിരിക്കുകയും ചെയ്തതോടെയാണ് പത്രികകൾ തള്ളിയത്.
റിത്തിക്ക് പ്രമോദാണ് ചെയർമാൻ. ജനറൽ സെക്രട്ടറി വി ആദിത്യ, ജനറൽ ക്യാപ്റ്റൻ ഇ ടിആദിഷ്, ഫൈൻ ആർട്സ് സെക്രട്ടറി ടി അനാമിക, മാഗസിൻ എഡിറ്റർ പി പി അഭിനവ്, കൗൺസിലർ എം കെ അഭിഷേക് കുമാർ.










0 comments