ad
Deshabhimani

വൈദ്യുതി ജീവനക്കാരുടെ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 13, 2024, 11:18 PM | 0 min read

കണ്ണൂർ
ചണ്ഡീഗഡ് വൈദ്യുതി മേഖല സ്വകാര്യവൽക്കരിക്കുന്നതിനെതിരെ ചണ്ഡീഗഡിലെ വൈദ്യുതി ജീവനക്കാരും കുടുംബാംഗങ്ങളും നടത്തിവരുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്  നാഷണൽ കോ–-ഓഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ്‌ എൻജിനിയേഴ്‌സിന്റെ. (എൻസിസിഒഇഇ ) നേതൃത്വത്തിൽ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച്‌നടത്തി. വൈദ്യുതി ജീവനക്കാരും ഓഫീസർമാരും പെൻഷൻകാരും കരാർ തൊഴിലാളികളും സംയുക്തമായി നടത്തിയ ധർണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ കെ രത്നകുമാരി ഉദ്ഘാടനംചെയ്തു. കെ അരവിന്ദ്കുമാർ  അധ്യക്ഷനായി. കെഎസ്‌ഇബിഒഎ സംസ്ഥാന ജനറൽ സെക്രട്ടറി പി ജയപ്രകാശൻ,  കെ കൃഷ്ണൻ, ടി ജി ബാലഗോപാലൻ, സി അജിത, കെ രഘുനാഥൻ, കെ രാധാകൃഷ്ണൻ, എൻ വി അജിത്‌, എം ലതീഷ്,  വി പി ഉദയകുമാർ എന്നിവർ സംസാരിച്ചു.  രാജേഷ് മണാട്ട് സ്വാഗതവും  കെ കെ സീന നന്ദിയുംപറഞ്ഞു.
 

 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home