വരയിൽ വാക്കുനിറച്ച്‌ നാഫിക്‌ പാഠപുസ്‌തകത്തിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 02, 2024, 11:34 PM | 0 min read

ചക്കരക്കൽ
ഈ വരകളിൽ നിറയെ വാക്കുകളാണ്‌. ശബ്ദംനിലച്ച തന്റെ ജീവിതലോകത്ത്‌ വരകളിലൂടെ വാക്കുകളെ ജീവിതമാക്കിയ ഈ ഏഴാം ക്ലാസുകാരൻ ഇനി പാഠപുസ്‌തകത്തിലും. വർണങ്ങൾകൊണ്ട് വിസ്മയം തീർക്കുന്ന മാച്ചേരി ന്യൂ യുപി സ്‌കൂളി പി മുഹമ്മദ് നാഫിക്കിന്റെ വരകളാണ്‌  എസ് സിഇആർടി  തയ്യാറാക്കുന്ന  പാഠപുസ്‌തകങ്ങളിലെ പാഠഭാഗങ്ങളിൽ ഇടംപിടിക്കുക.   
  കണ്ട കാഴ്‌ചകൾ മുഴുവൻ കാൻവാസിലേക്ക്  സൂക്ഷ്‌മ ഭാവങ്ങൾ ചോരാതെയുള്ള പകർത്തുന്ന സൃഷ്‌ടികൾ ആസ്വാദകരുടെ മനം നിറയ്‌ക്കുന്നതാണ്‌.  എസ് സിഇആർടി തിരുവനന്തപുരത്ത്  നടത്തിയ ചിത്രരചനാ ക്യാമ്പിൽ  നാഫി വരച്ച ചിത്രങ്ങൾ അധികൃതരെ വിസ്മയിപ്പിച്ചു. ജന്മനാ കേൾവിശക്തി ഇല്ലാത്ത നാഫി നന്നേ ചെറുപ്പത്തിൽ തന്നെ ചിത്രം വരയ്‌ക്കുമായിരുന്നു. വാട്ടർ കളർ, പെൻസിൽ ഡ്രോയിങ്‌ എന്നിവയിൽ വൈദഗ്‌ധ്യമുണ്ട്‌. ശിശുക്ഷേമ സമിതി നടത്തിയ ജില്ലാ ചിത്രരചനാ മത്സരങ്ങളിൽ രണ്ടുതവണ ഭിന്നശേഷി വിഭാഗത്തിൽ സമ്മാനം നേടി.  
ചിത്രകലാ അധ്യാപകനായ ആർ പി അസ്കറിന്റെ  ശിക്ഷണത്തിലാണ്  പരിശീലനം. രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങൾ  അടുത്ത അധ്യയന വർഷം മുതൽ നാഫിയടക്കമുള്ള വിദ്യാർഥികൾ  വരച്ച ചിത്രങ്ങൾ ഉൾകൊളളിച്ച് പുറത്തിറങ്ങും.  എസ്‌ഇആർടി ഡയറരക്ടർ ഡോ. ആർ കെ ജയപ്രകാശിൽനിന്നും നാഫിയും കൂട്ടുകാരും ഉപഹാരം ഏറ്റുവാങ്ങി.ജെ എം നജീബിന്റെയും പി ജസീലയുടെയും മകനാണ്.

 



deshabhimani section

Related News

View More
0 comments
Sort by

Home