Deshabhimani

പയ്യന്നൂർ ബഹുദൂരം മുന്നിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 23, 2024, 12:01 AM | 0 min read

 തലശേരി

ജില്ലാ സ്‌കൂൾ കായികമേള രണ്ടാംദിനം പൂർത്തിയായപ്പോൾ ആറ് റെക്കോഡുകൾ പിറന്നു.  35 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 23 സ്വർണവും 24 വെള്ളിയും 19 വെങ്കലവുമായി 222 പോയിന്റുമായി  പയ്യന്നൂർ സബ്ജില്ലയാണ്‌  മുന്നിൽ. അഞ്ച് സ്വർണവും 9 വെള്ളിയും 6 വെങ്കലവുമായി 66 പോയിന്റ്‌ നേടിയ ഇരിക്കൂർ രണ്ടാം സ്ഥാനത്താണ്. എട്ട് സ്വർണവും നാല് വെള്ളിയും നാല്‌ വെങ്കലവുമായി 65 പോയിന്റുനേടി മട്ടന്നൂർ സബ് ജില്ലയാണ് മൂന്നാം സ്ഥാനം. 
83 പോയിന്റുമായി കോഴിച്ചാൽ ജിഎച്ച്എസ്എസാണ് സ്കൂളുകളിൽ മുന്നിൽ . രണ്ടാംസ്ഥാനത്ത് 44 പോയിന്റുമായി പ്രാപ്പൊയിൽ ജിഎച്ച്എസ്എസും മൂന്നാം സ്ഥാനത്ത് 35 പോയിന്റുമായി മാത്തിൽ ജിഎച്ച്എസ്എസ്സുമാണ്.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home