ഇടുക്കി അസോസിയേഷന്‍ ഓണനിലാവ് സെപ്റ്റംബര്‍ 8 ന്

കുവൈറ്റ് സിറ്റി> ഇടുക്കി അസോസിയേഷന്‍ കുവൈത്ത് ഓണം-ഈദ് ആഘോഷം സെപ്റ്റംബര്‍ എട്ടിന് വെള്ളിയാഴ്ച അബ്സിയ കോഓപറേറ്റിവ് കമ്യൂണിറ്റി ഓഡിറ്റോറിയത്തില്‍ നടക്കും. പരിപാടിയുടെ പ്രചാരണാര്‍ഥം പുറത്തിറക്കിയ ഫ്ലയര്‍ പ്രകാശനം മംഗഫ് സണ്‍റൈസ് ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് ജെറാള്‍ ജോസിന്‍റെയും അഡ്വൈസറി ചെയര്‍മാന്‍ ജോയ് മുണ്ടക്കാട്ടിന്റെയും നേതൃത്വത്തില്‍ നടന്നു. ഓണം-ഈദ് ആഘോഷത്തില്‍ മികച്ച സാമൂഹിക സേവനത്തിനുള്ള. എഎകെ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ് വിതരണം ചെയ്യും. പ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ് മുതുകാടിന്റെയും സ്റ്റാര്‍ സിംഗര്‍ ഫെയിം ജിന്‍സ് ഗോപിനാഥും പങ്കെടുക്കും.










0 comments